UPDATES

കുഞ്ഞുങ്ങളെ ക്ഷമിക്കുക, പശുവാണ് മറ്റെന്തിനെക്കാളും വലുതെന്നു കരുതുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്

പശുവിന് നല്‍കപ്പെട്ട സ്‌നേഹവും നിശ്ചയിക്കപ്പെട്ട പ്രാധാന്യവും അര്‍പ്പിക്കപ്പെട്ട ബഹുമാനവുമെല്ലാം രാഷ്ട്രീയലക്ഷ്യം നേടുന്നതിന് വേണ്ടിയുള്ളത് മാത്രമാണ്

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങി നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 67 കുട്ടികള്‍ മരണപ്പെട്ടിരിക്കുന്നു. പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സൗകര്യം ഒരുക്കിയിരിക്കുന്ന ഒരു സംസ്ഥാനത്ത്, അധികൃതരുടെ അനാസ്ഥമൂലം ഉണ്ടായ ‘കൂട്ടക്കൊല’യിലെ ഇരകളുടെ മൃതദേഹം കൊണ്ടുപോകാന്‍ പോലും സൗകര്യം ഇല്ല. സൈക്കിളിലും ബൈക്കിലുമൊക്കെയായി മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളുടെ മൃതശരീരം കൊണ്ടുപോകേണ്ടി വരുന്നു. പശുവിന് പ്രധാന്യമേറുന്ന ഒരു രാജ്യത്ത് നടക്കുന്ന യാഥാര്‍ത്ഥ്യം.

ബിജെപി ഭരണത്തിന് കീഴില്‍ മറ്റെന്തിനെക്കാളും വലിയ രാഷ്ട്രീയ ആയുധമാണ് പശു. എന്നാല്‍ പശുവിന് നല്‍കപ്പെട്ട സ്‌നേഹവും നിശ്ചയിക്കപ്പെട്ട പ്രാധാന്യവും അര്‍പ്പിക്കപ്പെട്ട ബഹുമാനവുമെല്ലാം രാഷ്ട്രീയലക്ഷ്യം നേടുന്നതിന് വേണ്ടിയുള്ളത് മാത്രമാണ് വ്യക്തമാവുന്നു.

ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാനയില്‍, സര്‍ക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന ഗോസംരക്ഷണ കേന്ദ്രങ്ങളുടെ ഒരു ശൃംഖലയുടെ തലവനായി പ്രവര്‍ത്തിക്കവേ ഫണ്ടുകള്‍ അപഹരിച്ചുവെന്ന ആരോപണം സംസ്ഥാന ഗോക്ഷേമ ബോര്‍ഡിലെ ഒരംഗം ഇപ്പോള്‍ നേരിടുകയാണ്. പക്ഷെ പശുവിന്റെ പേരില്‍ ബിജെപിയെ ഹരിയാന നാണംകെടുത്തുന്നത് ഇതാദ്യമായൊന്നുമല്ല. കുരുക്ഷേത്രയിലെ ഒരു ഗോശാലയില്‍ ആവശ്യത്തിന് പരിരക്ഷ ലഭിക്കാത്തതിന്റെ പേരില്‍ 35 പശുക്കളാണ് മരിച്ചത്. ആ പാവം മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ആലയവും നിഷേധിച്ചു എന്ന് മാത്രമല്ല അവയെ ചെളിയില്‍ കിടന്നു മരിക്കാന്‍ അനുവദിക്കുകയും ചെയ്തു.

ഹരിയാനയില്‍ പശുക്കള്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്ന് വ്യക്തമാണ്. എന്നാല്‍ ദീര്‍ഘകാലമായി ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശിലും പശുക്കള്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് നേരിടുന്നത്. തികാംമാര്‍ഗ്, ചന്ദൂളി, പ്രതാപ്പുര ഗ്രാമങ്ങളില്‍, ഉല്‍പാദനശേഷിയില്ലാത്ത പശുക്കളെ പോലും വില്‍ക്കാനോ കശാപ്പു ചെയ്യാനോ പാടില്ല എന്ന് ഉത്തരവ് വന്നതിനെ തുടര്‍ന്ന് സ്വന്തം ഉടമസ്ഥരാല്‍ ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ തെരുവുകള്‍ കൈയടക്കുകയും വലിയ രീതിയില്‍ വിളനാശം വരുത്തിവെക്കുകയും ചെയ്യുന്നു. മധ്യപ്രദേശിലെ 51 ജില്ലകളില്‍ 40 എണ്ണവും അലഞ്ഞുതിരിയുന്ന പശുക്കള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിടുന്നവയാണ്. വിഷയം രൂക്ഷമായത് ഇവിടങ്ങളിലെ സാമാജികരെയും രോഷാകുലരാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ബിജെപി സ്ഥിരമായി ഉപയോഗിക്കുന്ന മറ്റൊരു സ്ഥാപനമായ സൈന്യത്തോടും അചിന്ത്യമായത് ചെയ്യാന്‍ ആവശ്യപ്പെടുന്നു. അഴിമതിയുടെ ചാട്ടവാര്‍ വീശിക്കൊണ്ട്, നല്ല പാല് ലഭിക്കുന്ന സങ്കരയിനം പശുക്കളെ വളര്‍ത്തുന്ന 39 സൈനിക ഫാമുകള്‍ പൂട്ടാന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നു.

"</p

എന്നാല്‍, പശുവിന്റെ പേരില്‍ ബിജെപി നടത്തുന്ന കള്ളക്കളികള്‍ അത്യാഗ്രഹത്തില്‍ മാത്രം ചുറ്റിപ്പറ്റിയുള്ളതല്ല. തലമുറകളായി നിയമപരമായി കന്നുകാലി കച്ചവടം നടത്തിയരുന്ന സമൂഹങ്ങളായ കന്നുകാലി പരിപാലകരോടും മൃഗങ്ങളോടും കാണിക്കുന്ന അലംഭാവം, അസംഖ്യം പ്രതിസന്ധികളാണ് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഒരുപോലെ സൃഷ്ടിക്കുന്നത്. കര്‍ഷകര്‍, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ ആരും വാങ്ങാനില്ലാത്ത കന്നുകാലികളുടെ ഭാരം താങ്ങുകയാണ്. കര്‍ക്കശമായ നിയമങ്ങള്‍, നിരീക്ഷക സംഘങ്ങള്‍, ആള്‍ക്കൂട്ട കൊലകള്‍ എന്നിവയും കന്നുകാലി മാംസം ഭക്ഷിക്കുന്നു എന്നതിന്റെ പേരില്‍ ആദിവാസികളെയും ദളിതരെയും മുസ്ലീങ്ങളെയും ലക്ഷ്യമിട്ടതോടെ ഗ്രാമീണ സമ്പദ്‌മേഖലയുടെ നട്ടെല്ലായ കന്നുകാലി ചന്തകള്‍ ശോഷിച്ചിരിക്കുന്നു. കന്നുകാലികള്‍ക്കുള്ള അഭയകേന്ദ്രങ്ങളുടെ അഭാവം പശുക്കളുടെ മരണത്തിലേക്ക് നയിക്കുന്നു. പശുക്കളുടെ സാമ്പത്തിക മൂല്യം നിമിത്തം അവയ്ക്ക് പവിത്രത പതിച്ചുനല്‍കിയിരുന്ന ഒരു സംസ്‌കാരത്തെ അലട്ടുന്ന ഒരു പുതിയ പ്രതിഭാസമായി ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ മാറുന്നു.

സഹജീവിപരമായ ബന്ധങ്ങളില്‍ ആപ്പടിച്ചുകയറ്റിയതിന്റെ കീര്‍ത്തി തീര്‍ച്ചയായും ബിജെപിക്ക് ഏറ്റെടുക്കാവുന്നതാണ്. അതിന്റെ രാഷ്ട്രീയ അജണ്ടയിലാണ് പ്രശ്‌നത്തിന്റെ ഒരു ഭാഗം കിടക്കുന്നത്: പശു ഹിന്ദുത്വ പ്രഭാവലയം ശക്തമാക്കുമെന്ന് ബിജെപി ശഠിക്കുന്നു. ഗ്രാമീണ സാമ്പത്തികരംഗത്തെയും കന്നുകാലി കച്ചവടത്തിന്റെ ചലനാത്മകതയും കുറിച്ചുള്ള ബിജെപിയുടെ ഉപരിപ്ലവമായ ധാരണയാണ് സമാനഗൗരവമുളള രണ്ടാമത്തെ പ്രശ്‌നം. അതുകൊണ്ടുതന്നെ അലഞ്ഞുതിരിയുന്ന പശുവിമുക്ത ഭാരതം എന്ന വാഗ്ദാനം ഇതുവരെ പ്രധാനമന്ത്രി നല്‍കാത്തത്തില്‍ അത്ഭുതത്തിന് വലിയ അവകാശമില്ല. ബിജെപിയുടെ രാഷ്ട്രീയ കാപട്യം നിറഞ്ഞ പദ്ധതി ഇവിടെയാണ് പ്രസക്തമാവുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍