UPDATES

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ തീരുമാനം; നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോള്‍

നോട്ട് നിരോധനത്തിന്റെ ഒരുവര്‍ഷം പിന്നിടുമ്പോള്‍ നമ്മെ തുറിച്ചു നോക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇവയൊക്കെയാണ്

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് നഷ്ടപ്പെട്ടത് 15 ലക്ഷം തൊഴിലുകളാണ് എന്നാണ്. ഇപ്പോള്‍ നവംബര്‍ മാസമായിരിക്കുന്നു. വര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിന്റെ പിടിപ്പുകേടും ഭരണപരാജയവും മൂലം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് വ്യാപകമായ തൊഴില്‍ നഷ്ടം ഉണ്ടായി എന്നതാണ്.

കാര്‍ഷിക, വ്യാപാര മേഖലകളെല്ലാം തകര്‍ന്നു, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ നശിപ്പിച്ചു, കയറ്റുമതി മുതല്‍ നിര്‍മാണ മേഖലയിടക്കം വന്‍ തിരിച്ചടികളുണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് മുമ്പൊരിക്കലും കാണാത്ത വിധത്തില്‍ കൂപ്പുകുത്തി.

നോട്ട് നിരോധനത്തിന്റെ ഒരുവര്‍ഷം പിന്നിടുമ്പോള്‍ നമ്മെ തുറിച്ചു നോക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇവയൊക്കെയാണ്.

നോട്ട് നിരോധനത്തിന്റെ ഒരു വര്‍ഷം; ദുരിതങ്ങളുടെ കണക്കെടുപ്പ് ജനങ്ങളും നടത്തേണ്ടതുണ്ട്

നവംബര്‍ എട്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ‘കരിദിനം’ തന്നെയാണ് എന്നതില്‍ യാതൊരു സംശയവുമില്ല, അത് ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചും അങ്ങനെയാണ് എന്നതാണ് നമുക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി.

കള്ളപ്പണം ഇല്ലാതാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്ന കാര്യം മുമ്പും നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ അത്തരത്തിലൊരു തീരുമാനം ഒരിക്കലും എടുത്തില്ല, കാരണം, ഈ രീതിയില്‍ നടപ്പാക്കുന്ന നോട്ട് നിരോധനം കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അതിലും വലുതായിരിക്കും അതുകൊണ്ടുള്ള ദുരിതവും ചെലവുമെന്ന് മനസിലായതുകൊണ്ടായിരുന്നു അത്.

കള്ളപ്പണ വിഷയത്തില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപെട്ടപ്പോള്‍ നോട്ട് നിരോധനം രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഒന്നായി മാറുന്നതും നാം കാണുന്നുണ്ട്.

‘സംഘടിതമായ കൊള്ളയടിയും നിയമപരമായി പിടിച്ചു പറിക്കലുമാണ്്’ എന്നായിരുന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ നോക്കുമ്പോള്‍ അത് പൂര്‍ണമായും വാസ്തവമാണ് എന്നതാണ് കാണാനാവുന്നത്.

ലോകത്തിലെ ഒരു ജനാധിപത്യ രാജ്യത്തും ഇത്തരത്തില്‍ വിപണിയിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്ന സംഭവം ഉണ്ടായിട്ടില്ല.

ജയ്റ്റ്‌ലിയുടെ നോട്ട് നിരോധന തത്വചിന്ത; മോദിയുടെ രോഗനിര്‍ണയ റിപ്പോര്‍ട്ടുമായി ഡോ.മന്‍മോഹന്‍

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം അതിലും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപാ നോട്ട് ഇറക്കിയതിനു പിന്നിലുള്ള ലോജിക്് എന്തായിരുന്നു? കള്ളപ്പണം ഇല്ലാതാക്കുക, വ്യാജ നോട്ടുകള്‍ അവസാനിപ്പിക്കുക, ഡിജിറ്റല്‍ പേമെന്റ് സമ്പ്രദായത്തിന് ഒരൂന്നല്‍ കൊടുക്കുക തുടങ്ങിയവയായിരുന്നു നോട്ട് നിരോധനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതിന്റെ ഒരു വര്‍ഷം കഴിയുമ്പോള്‍ ഈ പറഞ്ഞ ലക്ഷ്യങ്ങളില്‍ വളരെ കുറച്ചു മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ എന്തായിരുന്നു നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന കാര്യമാണ് നാം ചോദിക്കേണ്ടത്, അന്വേഷിക്കേണ്ടത്. അതോടൊപ്പം, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ ഒന്നായിരുന്നോ നോട്ട് നിരോധനം എന്നതും.

നോട്ട് നിരോധനം കൊണ്ട് സാധാരണ ജനം ഏറെക്കാലം നേരിട്ട ദുരിതം, തൊഴില്‍, വ്യാപാര മേഖലയിലടക്കം ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന മാന്ദ്യം വളരെയധികമാണ്. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ് നോട്ട് നിരോധനം ആദ്യം ചെയ്തത്. പറയത്തക്ക ബാങ്കിംഗ് സംവിധാനങ്ങളൊന്നുമില്ലാത്ത ഈ ഗ്രാമീണ മേഖലകളെ തന്നെയാണ് നിരോധനം ഏറ്റവുമധികം ബാധിച്ചതും.

2016-ല്‍ റിസര്‍വ് ബാങ്ക് തങ്ങളുടെ ബ്രാഞ്ച് ഓതറൈസേഷന്‍ നയത്തില്‍ വ്യക്തമാക്കിയത് രാജ്യത്തെ 93 ശതമാനം ഗ്രാമീണ മേഖലയും ബാങ്കിംഗ് സംവിധാനം കാര്യക്ഷമമായി ഇല്ലാത്താണ് എന്നാണ്. അവിടെ ജനങ്ങള്‍ ആശ്രയിക്കുന്നത് സെമി-അര്‍ബന്‍ പ്രദേശങ്ങളിലുള്ള ബ്രാഞ്ചുകളേയും അല്ലെങ്കില്‍ നഗരങ്ങളിലുള്ള അര്‍ബന്‍ ബ്രാഞ്ചുകളേയും അതുപോലെ സഞ്ചരിക്കുന്ന ബ്രാഞ്ചുകളേയുമാണ് എന്നാണ്.

‘ലോഗ് ഔട്ട്’ ചെയ്യുന്ന ഡിജിറ്റല്‍ ഗ്രാമങ്ങള്‍; ‘ക്യാഷ് ലെസ് ഇന്ത്യ’ക്ക് മലപ്പുറത്തെ നെടുങ്കയം മോഡല്‍

ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 2016-ലെ ഉപഭോക്തൃ സാമ്പത്തിക സര്‍വെ വ്യക്തമാക്കിയത് രാജ്യത്തിന്റെ വികസനമെത്താത്ത ഗ്രാമീണ മേഖയില്‍ കേവലം മൂന്നു ശതമാനം മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യമുള്ളത് എന്നാണ്.

നോട്ട് നിരോധനം നടപ്പാക്കിയതോടെ സംഭവിച്ചത് കറന്‍സി അടിസ്ഥാനപ്പെടുത്തി ചലിച്ചിരുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ഒടിയുക എന്നതായിരുന്നു. യാതൊരു വിധത്തിലും ഒരു സംഘടിത സ്വഭാവമില്ലാതിരുന്ന ആ സമ്പദ്‌വ്യവസ്ഥ ഇല്ലാതായതോടെ ദാരിദ്ര്യവും ആത്മഹത്യകളും ഗ്രാമീണ മേഖലകളില്‍ വര്‍ധിക്കുകയാണ് ചെയ്തത്.

മൊത്തവ്യാപാര വിപണിയേയും നോട്ട് നിരോധനം വളരെ മോശമായാണ് ബാധിച്ചത്. നോട്ട് നിരോധനത്തിന്റെ തൊട്ടടുത്ത സമയങ്ങളില്‍ പഴം, പച്ചക്കറി വിപണിയിലെ മൊത്തവ്യാപാര വില സൂചിക കുത്തനെ ഇടിഞ്ഞിരുന്നു.

അതുകൊണ്ട് മി. മോദി, അദാനി ഗ്രൂപ്പ് മൗറീഷ്യസിലേക്ക് കടത്തിയ 5,000 കോടി നവംബര്‍ എട്ടിന്റെ കള്ളപ്പണ വിരുദ്ധ ദിനത്തിലെങ്കിലും താങ്കള്‍ ഓര്‍ക്കുമോ?

കാര്‍ഷിക വിപണികളെ നോട്ട് നിരോധനം വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റിയതോടെ സംഭവിച്ചത് പയര്‍ വര്‍ഗങ്ങളുടെ വിലയിടിവിനു കാരണമാക്കുകയായിരുന്നു. ഗ്രാമീണ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇരു ചക്ര വാഹനങ്ങളുടെ വില്‍പ്പനയിലും ഈ സമയത്ത് ഗണ്യമായ കുറവുണ്ടായി.

ആര്‍ബിഐയുടെ വരുമാനത്തിലും നോട്ട് നിരോധനം ഇടിവുണ്ടാക്കി. നോട്ടുകള്‍ വ്യാപകമായി നിക്ഷേപിക്കപ്പെട്ടതോടെ പലിശ ഇനത്തില്‍ ആര്‍ബിഐ അധികമായി കൊടുക്കേണ്ടി വന്നത് 17,426 കോടി രൂപയാണ്. എന്നാല്‍ അതിന്റെ തലേവര്‍ഷം 506 കോടി രൂപ പലിശ ഇനത്തില്‍ റിസര്‍വ് ബാങ്ക് ലാഭിച്ചിരുന്നു എന്നിടത്താണ് തലതിരിഞ്ഞ ഒരു തീരുമാനത്തിന്റെ പ്രത്യാഘാതം മനസിലാവുക. ഒപ്പം, റിസര്‍വ് ബാങ്ക് എന്ന ഇന്ത്യന്‍ ധനവ്യവസ്ഥയെ നിയന്ത്രിക്കുന്ന ഭരണഘടന സ്ഥാപനത്തിന്റെ സ്വയംഭരണാവകാശം അടിയറ വയ്ക്കുന്നതിനും നോട്ട് നിരോധനം കാരണമായി.

മോദി സര്‍ക്കാരിന്റെ മണ്ടത്തരത്തില്‍ നിന്നും മറ്റ് രാജ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ട നാല് പാഠങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍