UPDATES

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

Avatar

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ടുണീഷ്യന്‍ സംഘടനയായ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന്. ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ജലാ മെര്‍ക്കലിനേയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയേയും മറികടന്നാണ് ടുണീഷ്യന്‍ സംഘടന പുരസ്‌കാരം നേടിയത്. 2011-ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ടുണീഷ്യയില്‍ ബഹുസ്വര ജനാധിപത്യം സ്ഥാപിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് ഈ സംഘടന വഹിച്ചുവെന്ന് നൊബേല്‍ നിര്‍ണ്ണയ കമ്മിറ്റി നിരീക്ഷിച്ചു. 975,000 ഡോളര്‍ സമ്മാനത്തുകയായി സംഘടനയ്ക്ക് ലഭിക്കും. ഇതുവരെ 22 സംഘടനകള്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചിട്ടുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍