UPDATES

ട്രെന്‍ഡിങ്ങ്

പശുക്കള്‍ക്ക് പട്ടിണിയും കൂട്ടമരണവും; ബിജെപി നേതാവിന് കോടികളുടെ സര്‍ക്കാര്‍ ഫണ്ടും

ഛത്തീസ്ഗഢിലെ ബിജെപി നേതാവ് നടത്തുന്ന ഗോശാലകളില്‍ ഒരാഴ്ചയ്ക്കകം ചത്ത് 200 ഓളം പശുക്കള്‍

ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ റാജ്പൂര്‍ ഗ്രാമത്തില്‍ ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് മരിക്കുന്നു. ഡസന്‍ കണക്കിന് പശുക്കളുടെ ശവശരീരം പട്ടിണികിടക്കുന്ന മറ്റ് പശുക്കളുടെ ഇടയില്‍ തന്നെയാണ് കിടക്കുന്നത്. അധികം ദൂരെയല്ലാതെ ഇതേ ബിജെപി നേതാവ് നടത്തുന്ന മറ്റ് രണ്ട് ഗോശാലകളിലും സമാനസ്ഥിതിയാണുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെയാണ് ബിജെപിയുടെ ജാമുല്‍ നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരീഷ് വര്‍മ്മ നടത്തുന്ന ഗോശാലയില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നതെന്ന് ശനിയാഴ്ച റി്‌പ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിന് പുറകെയാണ് ഇപ്പോള്‍ മറ്റ് രണ്ട് ഗോശാലകളിലും പശുക്കള്‍ പട്ടിണിമൂലം ചത്തൊടുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കഴഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം 200 പശുക്കളെങ്കിലും ചത്തൊടുങ്ങിയതായി ഗ്രാമീണര്‍ പറയുന്നു. ഗോശാലയുടെ പരിസരത്ത് 30 മൃതദേഹങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍ കണ്ടെത്തി. റാനോ ഗ്രാമത്തിലെ മയൂരി ഗോശാലയിലും ഗോഡ്മാര ഗ്രാമത്തിലെ ഫൂല്‍ചന്ദ് ഗോശാലയിലും ജീവനുവേണ്ടി മല്ലിടുന്ന പശുക്കള്‍ക്കിടയില്‍ ശവശരീരങ്ങളും കണ്ടെത്തി. അവഗണനയ്ക്കും വിശ്വാസ വഞ്ചനയ്ക്കും മൂന്ന് ഗോശാലകള്‍ നടത്തുന്ന വര്‍മ്മയ്്‌ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. എന്നാല്‍ ഗോശാല.യുടെ നടത്തിപ്പിന് ഫണ്ട് നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളാണ് മരണത്തിന് കാരണം എന്ന് വര്‍മ്മ ആരോപിക്കുന്നു.

രാജ്പൂരില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള റാനോയിലെ ഗോശാല ശനിയാഴ്ച രാവിലെ 11.30 മുതല്‍ അടഞ്ഞുകിടക്കുകയാണ്. ഒരു പോലീസുകാരന്‍ മാത്രമാണ് ഗേറ്റിന് വെളിയില്‍ നില്‍ക്കുന്നത്. ഡോക്ടര്‍മാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അവിടെയെത്തിയിട്ടില്ല. ഇവിടുത്തെ ഷെഡില്‍ 15 പശുക്കളുടെ ജീര്‍ണ്ണിച്ച ശവശരീരം കാണുന്നുണ്ട്. എല്ലും തോലുമായ 200 ഓളം പശുക്കള്‍ ഇവിടെയുണ്ട്. കാലിത്തീറ്റയോ വെള്ളമോ ഇവിടെ ലഭ്യമല്ല. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഫൂല്‍ചന്ദ് ഗോശാലയില്‍ കുറച്ചുകൂടി വലിയ ഷെഡാണ്. ഇവിടെ 20 പശുക്കളുടെ ശവശരീരങ്ങളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് കണ്ടെത്തിയത്. ഇവിടെയും കാലിത്തീറ്റയോ വെള്ളമോ ദൃശ്യമല്ല. കുറച്ച് അകലെയായി രണ്ട് ട്രാക്ടറുകള്‍ നിറയെ പശുക്കളുടെ ശവശരീരം കുത്തിനിറച്ചിരിക്കുന്നു. കുറെയെണ്ണം ഒരു ഇഷ്ടികക്കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ചിരിക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും വിശ്വാസവഞ്ചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹരീഷ് വര്‍മ്മയാണ് മൂന്ന് ഗോശാലയും നടത്തുന്നത് ഇയാള്‍ അറസ്റ്റ് ചെയ്ത് കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കി. മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്ന് ദൂര്‍ഗ് റെയിഞ്ച് പോലീസ് ജനറല്‍ ദീപാന്‍ശു കബ്ര പറഞ്ഞു.

എന്നാല്‍ വലിയ സാമ്പത്തിക ക്രമക്കേടും ഇതോടൊപ്പം നടന്നതായി പറയപ്പെടുന്നു. മൂന്ന് ഗോശാലകള്‍ക്കും ചത്തീസ്ഗഡ് ഗോസേവ ആയോഗിന്റെ ഫണ്ട് ലഭിക്കുന്നുണ്ട്. തൊഴുത്തുകള്‍ കെട്ടുന്നതിനും കാലിത്തീറ്റ വാങ്ങുന്നതിനും വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് ഫണ്ട് നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 2011ലെ പരിശോധനയക്ക് ശേഷം ഷാഗുണ്‍ ഗോശാലയ്ക്ക് 93 ലക്ഷം രൂപയാണ് ഗ്രാന്റായി നല്‍കിയത്. 2015ല്‍ മയൂരി ഗോശാലയ്ക്ക് 22.64 ലക്ഷം രൂപയും ഫൂര്‍ചന്ദ് ഗോശാലയ്ക്ക് 2014ല്‍ 50 ലക്ഷം രൂപയും ലഭിച്ചു. 2016ല്‍ ഈ ഗോശാലകളില്‍ പരിശോധന നടത്തിയപ്പോള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ആയോഗ് പ്രസിഡന്റ് വിശ്വേശ്വര്‍ പട്ടേല്‍ പറയുന്നു. ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടും വിശദീകരണം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഗ്രാന്റ് നിറുത്തിയിരിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. ഗ്രാന്റുകള്‍ മാത്രമല്ല ഗോശാലയുടെ വരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച് സെക്രട്ടറിയോട് വിശദീകരണം തേടിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാളിന്റെ ഓഫീസ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍