UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടിയന്തിരാവസ്ഥ: അദ്വാനിയുടെ തോളിലിരുന്ന് കാഞ്ചി വലിക്കാന്‍ കോണ്‍ഗ്രസ് ലജ്ജിക്കണം അടിയന്തിരാവസ്ഥ: അദ്വാനിയുടെ തോളിലിരുന്ന് കാഞ്ചി വലിക്കാന്‍ കോണ്‍ഗ്രസ് ലജ്ജിക്കണം

ടീം അഴിമുഖം

ടീം അഴിമുഖം

എഡിറ്റോറിയല്‍/ടീം അഴിമുഖം

പൗരസ്വാതന്ത്ര്യത്തെ ക്രൂരമായി അടിച്ചമര്‍ത്തിക്കൊണ്ടും പ്രതിപക്ഷ നേതാക്കളെ വേട്ടയാടിക്കൊണ്ടും ജനാധിപത്യം ഉദ്‌ഘോഷിക്കുന്ന ഉന്നത മൂല്യങ്ങളെ ഭീഷണിയുടെ മുള്‍മുനയില്‍ നിറുത്തിക്കൊണ്ടും ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഈ ജൂണ്‍ 25ന് നാല്‍പ്പത് വര്‍ഷം തികയുകയാണ്.

ജനാധിപത്യത്തെ ഒരു വിശ്വാസപ്രമാണമായി കണക്കാക്കിയിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മകളാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് എന്നതാണ് മറ്റൊരു വൈരുദ്ധ്യം.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 40-ാം വാര്‍ഷികം പ്രമാണിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വയോധികനായ ബിജെപി നേതാവ് ഒരേ സമയം ചില വാദങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ഭാവിയെ കുറിച്ച് ചില മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു.

അടിയന്തിരാവസ്ഥ മടങ്ങി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്വാനി പറയുമ്പോള്‍ നമ്മള്‍ ഒരു നിമിഷം നിന്ന് ആ വാക്കുകള്‍ക്ക് കൂടുതല്‍ ചെവികൊടുക്കണം. 1975 മുതല്‍ 1977 വരെ നീണ്ട ആ ഇരുണ്ട കാലത്ത് ജനാധിപത്യവും അടിസ്ഥാന സ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ട് ഇന്ദിരാ ഗാന്ധി ഭരണകൂടം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ മുന്‍നിരയില്‍ നിന്ന് എതിര്‍ത്തതിന്റെ പേരില്‍ 19 മാസം ജയില്‍വാസം അനുഷ്ടിക്കേണ്ടി വന്ന നേതാവില്‍ നിന്നും ഇങ്ങനെ ഒരു മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ അതിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ കുറിച്ചുള്ള ആഘോഷങ്ങള്‍ക്കും സ്വയം പുകഴ്ത്തലുകള്‍ക്കും അപ്പുറം ജനാധിപത്യത്തിലേക്കുള്ള പാത ഇനിയും സുഗമാകാതിരിക്കുകയും അതിനെ ശക്തിപ്പെടുത്തുന്നതിന് വലിയ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമായിരിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അത് രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പായി പരിണമിക്കുന്നു.

ഭൂരിപക്ഷം അതിന്റെ ഇഷ്ടങ്ങള്‍ നടപ്പിലാക്കാനുള്ളതല്ല ജനാധിപത്യമെന്ന് വലിയ ജനപിന്തുണയോടെ അധികാരത്തില്‍ വന്ന സര്‍ക്കാരിന് അത് മുന്നറിയിപ്പ് നല്‍കുന്നു. മറിച്ച്, നിയന്ത്രണങ്ങളുടെയും ഒത്തുനോക്കലുകളുടെയും സന്തുലനങ്ങളുടെയും സമവായമാണ് ജനാധിപത്യമെന്ന് അത് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ക്കും ന്യൂനപക്ഷ കാഴ്ചപ്പാടുകള്‍ക്കും ഇടംകൊടുക്കുക എന്നതാണ് അതിന്റെ ശരിയായ അര്‍ത്ഥം. അതുകൊണ്ട് തന്നെ, ചിലപ്പോള്‍ ശരിയായതും എന്നാല്‍ മിക്ക സമയത്തും തെറ്റായതുമായ കാരണങ്ങളുടെ പേരില്‍ ഒരു ‘ശക്തമായ’ സര്‍ക്കാര്‍ ആഘോഷിക്കപ്പെടുന്ന സമയത്ത്, ഒരു പ്രതിപക്ഷരഹിത ‘കോണ്‍ഗ്രസ് മുക്ത’ ഭാരതത്തെ കുറിച്ച് ഭരണകക്ഷി സ്വപ്‌നം കാണുന്ന വേളയില്‍, ബീഫ് കഴിക്കുന്നവരെ ബഹിഷ്‌കരിക്കാനും സൂര്യനമസ്‌കാരം ചെയ്യാത്തവരെ പാകിസ്ഥാനിലേക്ക് നാടുകടത്താനുമുള്ള ആഹ്വാനങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുമ്പോള്‍, തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങള്‍ വര്‍ദ്ധിതമായ രീതിയില്‍ വേട്ടയാടപ്പെടുകയും പ്രതിപക്ഷം ഒത്തുതീര്‍പ്പിനുള്ള വഴികള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, അടിസ്ഥാന പൗരസ്വാതന്ത്ര്യം എന്ന ഉത്തരവാദിത്വത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കണമെന്ന അദ്വാനിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടുതല്‍ മൂല്യവത്താകുന്നു.

സ്വയംബോധത്തിന്റെയോ ലജ്ജയുടേയോ യാതൊരു കണികയും പ്രദര്‍ശിപ്പിക്കാതെ, അദ്വാനിയുടെ പ്രസ്താവനയെ തങ്ങളുടെ ലാഭത്തിനായി വളച്ചൊടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി എന്നതാണ് അത്ഭുതകരം. മോദി സര്‍ക്കാരിന്റെ പേര് പരാമര്‍ശിക്കാതെ വയോധികനായ ബിജെപി നേതാവ് അതിനെതിരെ വിമര്‍ശനം നടത്തുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ ഭാഷ്യം. ഒരിക്കല്‍ തന്റെ അനുയായിയായിരിക്കുകയും പിന്നീട് ശത്രുവായി പാര്‍ട്ടിയിലെ തന്റെ ഉന്നതപദവി തട്ടിയെടുക്കുകയും ചെയ്ത നരേന്ദ്ര മോദിയെ ഉന്നംവയ്ക്കാന്‍ അദ്വാനി ലക്ഷ്യമിട്ടിരുന്നോ ഇല്ലയോ എന്നത് വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കാവുന്ന സംഗതിയാണ്. പക്ഷെ ഒരു കാര്യം വ്യക്തമാണ്: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് ലജ്ജിക്കേണ്ടിയിരിക്കുന്നു.

നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരു കുറ്റകൃത്യമാണ് അടിയന്തിരാവസ്ഥ എന്ന് അദ്വാനി തന്റെ അഭിമുഖത്തില്‍ പറയുമ്പോള്‍ പ്രത്യേകിച്ച്, അടിയന്തിരാവസ്ഥ എന്ന കുറ്റകൃത്യം നടത്തിയവരോ അത് നടപ്പിലാക്കാന്‍ സഹായിച്ച പാര്‍ട്ടിയോ നാളിതുവരെ തങ്ങളുടെ അക്ഷന്തവ്യമായ അപരാധത്തെ കുറിച്ച് ഒരു ഏറ്റുപറച്ചിലുകളും നടത്തിയിട്ടില്ല. ‘1,10,000 പേരെയാണ് അന്ന് തടവിലടച്ചത്. അത് ഒരു വലിയ തെറ്റായിരുന്നുവെന്നും ഇനി ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അടിയന്തിരാവസ്ഥയ്ക്ക് ഉത്തരവാദികളായ ആരും ഇതുവരെ സത്യസന്ധമായി തിരിച്ചറിയുന്നത് ഞാന്‍ കണ്ടിട്ടില്ല’, എന്ന് അദ്വാനി വ്യക്തമാക്കുന്നു. ബിജെപി കാരണവര്‍ ഒരു വലിയ താക്കീതാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ക്ഷമിക്കണം എന്ന് പറയാനുള്ള ധൈര്യവും വിവേകവും കോണ്‍ഗ്രസിന്റെ ഇളമുറ തമ്പുരാനായ രാഹുല്‍ ഗാന്ധിക്ക് ഉണ്ടാവുമോ? എല്‍ കെ അദ്വാനിയുടെ തോളില്‍ കയറിയിരുന്ന് കാഞ്ചി വലിക്കുന്നത് തുടരുന്നതിന് മുമ്പ് ഇതാണ് കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ടത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍