UPDATES

സിനിമാ വാര്‍ത്തകള്‍

ദേശീയ അവാര്‍ഡ്; മികച്ച നടനാകാന്‍ വിനായകനും

മലയാളത്തില്‍ നിന്നും പത്തു സിനിമകള്‍ ജൂറിക്കു മുന്നില്‍

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പട്ടികയിലും വിനായകന്‍. ദേശീയ ജൂറിക്കു മുന്നില്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിന്നും ലഭിച്ച എന്‍ട്രികളിലാണു വിനായകനെ മികച്ച നടന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി 15 എന്‍ട്രികളാണു ലഭിച്ചിരിക്കുന്നത്.മലയാളത്തില്‍ നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി എന്നിവ ജൂറിക്കു മുന്നില്‍ എത്തിയിട്ടുണ്ടെന്നു സൂചനയുണ്ട്. പത്തു സിനിമകള്‍ ദേശീയപുരസ്‌കാരത്തിനായി എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. തമിഴില്‍ രാജ്മുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ മികച്ച ചിത്രത്തിനായി മത്സരിക്കുന്നുണ്ട്.

ദേശീയതലത്തില്‍ മികച്ച നടനുള്ള മത്സരത്തില്‍ വിനായകനു കടുത്ത വെല്ലുവിളിയായിരിക്കും നേരിടേണ്ടി വരികയെന്ന് അറിയുന്നു. പ്രിയദര്‍ശനാണ് ഇത്തവണ അവാര്‍ഡ് ജൂറി ചെയര്‍മാന്‍. 380-ഓളം ചിത്രങ്ങള്‍ മത്സരത്തിനുണ്ടെന്ന് അദ്ദേഹം ഈയിടെ വ്യക്തമാക്കിയിരുന്നു. ഇന്നു മുതല്‍ ചിത്രങ്ങളെ വിലയിരുത്തുന്ന പരിപാടി ആരംഭിക്കും. ഇത് ഒരു മാസമെങ്കിലും നീണ്ടു നില്‍ക്കും.  മോഹന്‍ലാല്‍ അഭിനയിച്ച പ്രിയന്‍ ചിത്രം ഒപ്പം ഇത്തവണ മത്സരത്തിനില്ല.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍