UPDATES

സിനിമ

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ബാഹുബലി മികച്ച ചിത്രം, ബച്ചനും കങ്കണയും അഭിനേതാക്കള്‍

അഴിമുഖം പ്രതിനിധി

അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ആണ് മികച്ച ചിത്രം. സഞ്ജയ് ലീല ബന്‍സാലി(ബാജിറാവു മസ്താനി)മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. അമിതാഭ് ബച്ചന്‍( ചിത്രം: പിക്കു) മികച്ച നടനും കങ്കണ റൗണട്ട്( തനു വെഡ്‌സ് മനു റിട്ടേണ്‍സ്) മികച്ച നടിക്കുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഈവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം ഗുജാറാത്തിനാണ്. ഈ കാറ്റഗറിയില്‍ കേരളത്തിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ഉണ്ട്.

അമ്മ എന്ന ഡോക്യുമെന്ററിക്ക് നീലന് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയപ്പോള്‍ പ്രൊഫസര്‍ അലിയാര്‍) ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഡോക്യുമെന്ററി) മികച്ച വിവരണത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മികച്ച സംസ്‌കൃത ചിത്രത്തിനുള്ള പുരസ്‌കാരം വിനോദ് മങ്കര സംവിധാനം ചെയ്ത പ്രയമാനസം കരസ്ഥമാക്കി. വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണയ് മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ദംലെഗാക്കെ ഹയിഷ ആണ് മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. വരുണ്‍ ഗ്രോവര്‍ ആണ് മികച്ച ഗാനരചയിതാവ്. എം. ജയചന്ദ്രനാണ് മികച്ച സംഗീതസംവിധായകന്‍) ചിത്രം എന്നു നിന്റെ മൊയ്തീന്‍, ഗാനം; കാത്തിരുന്നു കാത്തിരുന്നു..) തമിഴ് ചിത്രമായ താര തപ്പട്ടൈയിലൂടെ ഇളയരാജയെ തേടി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമെത്തി. മികച്ച എഡിറ്റര്‍ ഡി കിഷോര്‍( ചിത്രം; വിസാരണൈ). മികച്ച തിരക്കഥ(ഒറിജിനല്‍) മസ്റ്റര്‍ ഗൗരവ്(ബെന്‍) മികച്ച ബാലതാരത്തിനുള്ള അവര്‍ഡ് സ്വന്തമാക്കി. ജയസൂര്യക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി( സുധി സുധി വാത്മീകം, ലുക്ക ചുപ്പി). സമുദ്രക്കനിയാണ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയത്. ചിത്രം വിസാരണൈ. മികച്ച പരിസ്ഥിതിചിത്രത്തിനുള്ള പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ സ്വന്തമാക്കിയപ്പോള്‍, പി കെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം മികച്ച സാമൂഹിക ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍