UPDATES

കായികം

ദേശീയ ഗെയിംസ്: ചരിത്രത്തില്‍ ആദ്യമായി ടേബിള്‍ ടെന്നീസില്‍ കേരളത്തിന് മെഡല്‍

Avatar

അഴിമുഖം പ്രതിനിധി

നാഷണല്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ടേബിള്‍ ടെന്നീസില്‍ കേരളത്തിന് മെഡല്‍. വനിതാ വിഭാഗം സെമിയില്‍ ഡെല്‍ഹിയോട് തോറ്റെങ്കിലും കേരളം വെങ്കല നേട്ടത്തിന് അര്‍ഹരായി. മരിയ റോണിയും സേറ ജേക്കബും അടങ്ങിയ ടീം ആണ് കേരളത്തിന് മെഡല്‍ സമ്മാനിച്ചത്.

ജിംനാസ്റ്റിക്‌സിലും കേരളം ചരിത്രനേട്ടം കുറിച്ചു. എം ഷിനോജ് ജിംനാസ്റ്റിക്‌സില്‍ വെങ്കലം നേടിയാണ് കേരളത്തിന്റെ അഭിമാനമായത്. ഇതോടെ 6 സ്വര്‍ണവും 7 വെള്ളിയും 9 വെങ്കലവും അടക്കം 22 മെഡലുകളായി കേരളത്തിന്. 19 സ്വര്‍ണണമടക്കം 31 മെഡലുകള്‍ നേടിയ സര്‍വീസസ് ആണ് ഒന്നാം സ്ഥാനത്ത്. കേരളം നാലാം സ്ഥാനത്തു തുടരുകയാണ്.

പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിന്റെ ഫൈനലില്‍ കേരളത്തിന്റെ സാജന്‍ പ്രകാശ് ഇന്നിറങ്ങുന്നുണ്ട്. സാജനിലൂടെ ഒരു സ്വര്‍ണം കേരളം പ്രതീക്ഷിക്കുന്നുണ്ട്. മേളയില്‍ തന്റെ നാലാം സ്വര്‍ണമാണ് സാജന്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ നിഖില്‍ എ ആറും ഇതേയിനത്തില്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

വനിതാ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ കേരളത്തിന്റെ സ്വാതി സുന്ദര്‍ ,പ്രിയാ എസ്. അല്‍വേ എന്നിവര്‍ക്കും ഇന്ന് ഫൈനല്‍ മത്സരമുണ്ട്. പുരുഷ വിഭാഗം 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ കേരളത്തിന്റെ അനൂപ് അഗസ്റ്റിന്‍ ,അരുണ്‍.എസ് എന്നിവരും കേരളത്തിനായി മെഡല്‍ തേടി ഫൈനലിനിറങ്ങും. വനിതാ വിഭാഗം 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ കേരളത്തിന്റെ ആരതി എസ് ഫൈനലില്‍ കടന്നിട്ടുണ്ട്. 4×200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയില്‍ കേരളത്തിന്റെന പുരുഷവനിതാ ടീമുകള്‍ക്കും ഇന്നു ഫൈനലുണ്ട്. തുഴച്ചിലില്‍ നാലിനങ്ങളില്‍ കേരളാ വനിതാ ടീമുകളും 2 ഇനങ്ങളില്‍ പുരുഷ ടീമുകളും ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.ഹോക്കിയില്‍ കേരളം പുറത്തായി. രണ്ടാമത്തെ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോട് രണ്ടിനെതിരെ അഞ്ച് ഗോളിനു തോറ്റതോടെയാണ് കേരളം പുറത്തായത്.

വനിതാ സ്‌ക്വാഷില്‍ ജോഷ്വന ചിന്നപ്പ സ്വര്‍ണം നേടി. വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഗീതാ ദേവി് സ്വര്‍ണമണിഞ്ഞു. 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ വിഭാഗത്തില്‍ ഗുര്‍പ്രീത് സിങിന് വെള്ളി.വനിതാ ടെന്നീസ് ടീം ഇനത്തില്‍ യു.പിയ്ക്ക് സ്വര്‍ണം. തെലങ്കാനയ്ക്കാണ് വെള്ളി. ഷൂട്ടിംഗില്‍ ഒളിമ്പ്യന്‍ വിജയകുമാറിന് വെങ്കലം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍