UPDATES

കായികം

ദേശീയ ഗെയിംസ്; നീന്തല്‍ കുളത്തില്‍ നിന്ന് സ്വര്‍ണം വാരാന്‍ കേരളം ഇന്നിറങ്ങും

Avatar

അഴിമുഖം പ്രതിനിധി

നീന്തല്‍ കുളത്തില്‍ നിന്ന് കൂടുതല്‍ സ്വര്‍ണമെന്ന മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ കേരളമിന്നിറങ്ങും. ഇന്നു നടക്കുന്ന ആറു ഫൈനലുകളില്‍ കേരളം മത്സരിക്കുന്നുണ്ട്.പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ കേരളത്തിന്റെ സാജന്‍ പ്രകാശ് ഫൈനലില്‍ പ്രവേശിച്ചു. ഈ ഇനത്തില്‍ വിജയിച്ചുകൊണ്ടു മേളയില്‍ നാലാം സ്വര്‍ണമാണ് സാജന്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ നിഖില്‍ എ ആറും ഇതേയിനത്തില്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

വനിതാ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ കേരളത്തിന്റെ സ്വാതി സുന്ദര്‍, പ്രിയാ.എസ്.അലോഷ്യസ് എന്നിവര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.പുരുഷ വിഭാഗം 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ കേരളത്തിന്റെ അനൂപ് അഗസ്റ്റിന്‍ ,അരുണ്‍.എസ് എന്നിവര്‍ ഫൈനലില്‍ മല്‍സരിക്കും.വനിതാ വിഭാഗം 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ കേരളത്തിന്റെ ആരതി എസ് ഫൈനലില്‍ എത്തി.4×200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയില്‍ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ ഫൈനലില്‍ കടന്നു.

ദേശീയ ഗെയിംസ് മെഡല്‍ പട്ടികയില്‍ കേരളം നാലാം സ്ഥാനത്ത് തുടരുകയാണ്.
ആറു സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവും അടക്കം 20 മെഡലുകളാണ് കേരളം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

പുരുഷ വിഭാഗം സ്‌ക്വാഷില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം സൗരവ് ഘോഷല്‍ രണ്ടാം നമ്പര്‍ ഹരീന്ദര്‍ പാല്‍ സന്ധുവിനെ നേരിടും. വനിതാ സ്‌ക്വാഷ് ഫൈനലില്‍ സ്വര്‍ണ്ണം ലക്ഷ്യമാക്കി ജോഷ്വന ചിന്നപ്പ ഇന്നിറങ്ങും.ഖോഖോയില്‍ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ സെമിഫൈനലില്‍ കടന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍