UPDATES

ട്രെന്‍ഡിങ്ങ്

ഗാന്ധിയെ കൊന്നതാരാണെന്ന കാര്യത്തില്‍ സവര്‍ക്കറുടെ അനുയായിക്ക് സംശയം; അമേരിക്കയുടെ പക്കലുള്ള രഹസ്യരേഖ കിട്ടിയാല്‍ ഗൂഢാലോചന തെളിയുമെന്ന്

ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഒക്‌ടോബര്‍ ആറിനു പരിഗണിക്കും

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വധിച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച, വിനായക് ദാമോദര്‍ ദാസ് സവര്‍ക്കറുടെ അനുയായിയും അഭിനനവ് ഭാരത് ട്രസ്റ്റ് ഭാരവാഹിയുമായി ഡോ. പങ്കജ് ഫ്ഡ്‌നിസ് ഇന്നു അമേരിക്കയ്ക്ക് മുന്നില്‍ ഓണ്‍ലൈന്‍ പരാതി സമര്‍പ്പിക്കുന്നു. ഗാന്ധിയുടെ വധത്തിനു പിന്നില്‍ വിദേശകരം പ്രവര്‍ത്തിച്ചിരുന്നോ എന്നു തെളിയിക്കുന്നതിനു സഹായകമാകുന്ന രേഖകള്‍ വിട്ടു തരണമെന്നാണ് പരാതിയില്‍ പറയുക. ഗോഡ്‌സെ അല്ലാതെ ഗാന്ധിയെ വധിക്കാന്‍ മറ്റൊരാള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും ഇയാള്‍ ഒരു വിദേശിയാണെന്നും ഗാന്ധിജിയുടെ ശരീരത്തില്‍ തറച്ചത് നാലു വെടിയുണ്ടകളാണെന്നുമൊക്കെയുള്ള സംശയങ്ങളാണ് ഗവേഷകന്‍ കൂടിയായ ഡോ. പങ്കജ് ഫഡ്‌നിസ് ഉന്നയിക്കുന്നത്. ഗാന്ധി വധക്കേസില്‍ കോടതി വെറുതെ വിട്ട വി ഡി സവര്‍ക്കറുടെ ആശയങ്ങള്‍ പിന്തുടര്‍ന്നു രൂപീകരിച്ചതാണ് അഭിനവ് ഭാരത് ട്രസ്റ്റ്. ഫഡ്‌നിസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഒക്ടോബര്‍ ആറിനു പരിഗണിക്കും.

ഗാന്ധി വധത്തിനു പിന്നിലെ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടാവുന്ന ഒരു രഹസ്യരേഖ തന്റെ കൈവശം കിട്ടിയിട്ടുണ്ടെന്നാണ് ഫഡ്‌നിസ് അവകാശപ്പെടുന്നത്. അമേരിക്കയില്‍ നിന്നും സംഘടിപ്പിച്ച പഴയൊരു ടെലിഗ്രാം സന്ദേശമാണത്. ഗാന്ധി വധിക്കപ്പെടുന്ന ദിവസം ഡല്‍ഹിയിലെ യു എസ് എംബസിയില്‍ നിന്നും വാഷിംഗ്ടണിലേക്ക് ഈ വിവരം പറഞ്ഞ് റിപ്പോര്‍ട്ടുകള്‍ പോയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ ചിലത് ഇന്നും അമേരിക്ക രഹസ്യരേകളുടെ പട്ടികയിലാണ് വച്ചിരിക്കുന്നത്. ഗാന്ധിജി വെടിയേറ്റു വീഴുന്ന സ്ഥലത്ത് അധികം അകലെയല്ലാതെയായി ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ നില്‍പ്പുണ്ടായിരുന്നു. യു എസ് ഡിസ്‌ബേഴ്‌സിംഗ് ഓഫിസറായ ഹെര്‍ബര്‍ട്ട് ടോം റെയ്‌നറായിരുന്നു അത്. ഗാന്ധിയുടെ കൊലപാതകിയെ പിടികൂടാന്‍ താനും ഉണ്ടായിരുന്നുവെന്ന് റെയ്‌നര്‍ വാഷിംഗ്ടണിലേക്ക് അയച്ച ടെലിഗ്രാഫില്‍ പറയുന്നുണ്ട്. അന്നേ ദിവസം തന്നെ റെയനര്‍ അയച്ച മൂന്നാമത്തെ ടെലിഗ്രാഫില്‍ ഗാന്ധിവധവുമായി ബന്ധപ്പെട്ട ഏതോ രഹസ്യമുണ്ട്. ഈ ടെലിഗ്രാം സന്ദേശം അമേരിക്ക ഇപ്പോഴും രഹസ്യവിവരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കിട്ടിയാല്‍ ഗാന്ധിവധത്തിനു പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തു വരും എന്നാണ് ഫഡ്‌നിസ് പറയുന്നത്. ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി ഗാന്ധി ജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് ഓണ്‍ലൈനായി യു എസ് അധികൃതര്‍ക്ക് ഫഡ്‌നിസ് അപേക്ഷ സമര്‍പ്പിക്കും.

ഗാന്ധി വധത്തിനു പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന ഇതുവരെയും പുറത്തുവന്നിട്ടില്ലെന്നാണ് ഫഡ്‌നിസ് പറയുന്നത്. 1966 ല്‍ രൂപീകരിച്ച ജ. ജെ എല്‍ കപൂര്‍ കമ്മിഷനോ കോടതികള്‍ക്കോ ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫഡനിസ് പറയുന്നു. അതേസമയം 2006 ലും ബോംബെ ഹൈക്കോടതിയ സമീപിച്ച് ഫഡ്‌നിസ് ഇങ്ങനെയൊരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അന്നത് കോടതി തള്ളുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍