UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഷണല്‍ ഹെറാള്‍ഡ് കേസ് ലൈവ് ബ്ലോഗ്:സോണിയക്കും രാഹുലിനും ജാമ്യം

സോണിയക്ക് ജാമ്യം നിന്നത് മന്‍മോഹന്‍ സിംഗ്, അഹമ്മദ് പട്ടേല്‍ രാഹുല്‍ ഗാന്ധിക്കും ജാമ്യം നിന്നു

കേസ് ഫെബ്രുവരി 20-ന് വീണ്ടും പരിഗണിക്കും

ജാമ്യം അനുവദിക്കരുതെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി

50,000 രൂപയുടേയും ആള്‍ ജാമ്യത്തിലുമാണ് ഇവരെ ജാമ്യത്തില്‍ വിട്ടത്

സോണിയക്കും രാഹുലിനും ജാമ്യം, കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം

കേസ് മൂന്നുമണിക്ക് പരിഗണിക്കും

സോണിയയും രാഹുലും കോടതിയിലെത്തി

പ്രതിഷേധ പ്രകടനം ഒഴിവാക്കി

സാം പിത്രോദ ഇന്ന് കോടതിയില്‍ ഹാജരാകില്ല. ചികിത്സയില്‍ കഴിയുന്നതിനാലാണ് ഹാജരാകാത്തത്.

സാധാരണ പൗരന്‍ എന്ന നിലയിലാണ് കോടതിയെ സമീപിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി

നിയമം എല്ലാവര്‍ക്കും ഒരു പോലെയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കുന്നു.

കോണ്‍ഗ്രസ് നേതാക്കാള്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേരുന്നു

സുബ്രഹ്മണ്യം സ്വാമിക്ക് വീടും പ്രത്യേക സുരക്ഷയും അനുവദിച്ച് ബിജെപിയുടെ നന്ദി പ്രകടനമെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി എഐസിസി ഓഫീസിലെത്തി

രാഷ്ട്രീയ പകപോക്കലെന്ന് ഗുലാം നബി ആസാദ്‌

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാകുന്ന സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും കൂടെ പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും ഉണ്ടാകും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് ഇവര്‍ കോടതിയില്‍ ഹാജരാകുന്നത്. വേണ്ടി വന്നാല്‍ ഇരുവര്‍ക്കും വേണ്ടി പ്രിയങ്കയും വദ്രയും ജാമ്യം നില്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍