UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോണിയ-രാഹുല്‍ ഗാന്ധി എന്നിവരുടെ ജാമ്യം; നന്ദിസൂചകമായി ചെറുവിരല്‍ അറുത്ത് പ്രവര്‍ത്തകന്‍

അഴിമുഖം പ്രതിനിധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചതിനു നന്ദിസൂചകമായി ചെറുവിരല്‍ സമര്‍പ്പിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ബാംഗ്ലൂര്‍ സ്വദേശി ഇന്ദുവാലു സുരേഷ് എന്ന ബിസിനസുകാരനാണ് തിരുപ്പതി ക്ഷേത്രത്തില്‍ തന്‍റെ വിരല്‍ അറുത്ത് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചത്. ഡിസംബര്‍ 25നാണ് സംഭവം നടന്നത്. നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചതറിഞ്ഞ ഇയാള്‍ തിരുപ്പതിയിലെത്തുകയായിരുന്നു. നേതാക്കള്‍ക്ക് ജാമ്യം ലഭിക്കുകയാണെങ്കില്‍ തന്‍റെ വിരല്‍ സമര്‍പ്പിക്കുമെന്ന് നേര്‍ന്നിരുന്നതായി സുരേഷ് പറയുന്നു. കോണ്‍ഗ്രസ് ഏകലവ്യ എന്നാണ് ഇയാള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.     

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍