UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ആശ്വാസം

അഴിമുഖം പ്രതിനിധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയേയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയും സുപ്രീംകോടതി ഒഴിവാക്കി. ഇത് കോണ്‍ഗ്രസിനും രണ്ടു നേതാക്കന്‍മാര്‍ക്കും ആശ്വാസം നല്‍കുന്നു. എന്നാല്‍ അവരുടെ സാന്നിദ്ധ്യം ആവശ്യമുണ്ടെങ്കില്‍ കേസ് കേള്‍ക്കുന്ന മജിസ്‌ട്രേറ്റിന് ഇരുവരേയും വിളിച്ചു വരുത്താമെന്നും സുപ്രീംകോടതി പറഞ്ഞു.

സോണിയയും രാഹുലും പ്രശസ്തരായ വ്യക്തികളാണെന്നും അവര്‍ ഓടിപ്പോകില്ലെന്നും കോടതി പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട ദല്‍ഹി ഹൈക്കോടതി നടത്തിയ എല്ലാ നിരീക്ഷണങ്ങളേയും സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍