UPDATES

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഓപ്പണ്‍ ഹിയറിംഗും ക്യാമ്പ് സിറ്റിംഗും തിരുവനന്തപുരത്ത്

അഴിമുഖം പ്രതിനിധി

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഓപ്പണ്‍ ഹിയറിംഗും ക്യാമ്പ് സിറ്റിംഗും ഈ മാസം എട്ടാം തീയതി മുതല്‍ പത്താം തീയതി വരെ തിരുവനന്തപുരം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, അംഗങ്ങളായ ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഡി. മുരുകേശന്‍, എസ്.സി. സിന്‍ഹ എന്നിവരും കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. ആദ്യ ദിവസം രാവിലെ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നുണ്ടായ നീതി നിഷേധവുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ കേള്‍ക്കും. സംസ്ഥാന ഗവണ്‍മെന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തദവസരത്തില്‍ സന്നിഹിതരായിരിക്കും. ഉച്ച തിരിഞ്ഞ് സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റിതര സംഘടനകളുമായി മനുഷ്യാവകാശ വിഷയങ്ങള്‍ കമ്മീഷന്‍ ചര്‍ച്ച ചെയ്യും.

രണ്ടാം ദിവസം ഫുള്‍ കമ്മീഷനിലും ഡിവിഷന്‍ ബെഞ്ചുകളിലുമായി 24 കേസ്സുകള്‍ കൈകാര്യം ചെയ്യും. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ജുഡീഷ്യല്‍ കസ്റ്റഡിയിലും പോലീസ് നടപടിയിലുമുണ്ടായ മരണങ്ങള്‍, പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍, വയനാട് ജില്ലയിലെ ആദിവാസി ചൂഷണം, സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തല്‍, പരീക്ഷകളില്‍ അംഗപരിമിതര്‍ക്ക് നേരിടേണ്ടിവന്ന അവഹേളനം, ഭൂരഹിതരായ ദളിതരുടെയും ആദിവാസികളുടെയും പുനരധിവാസം, ശബരിമലയില്‍ തിക്കിലും തിരക്കിലുമുണ്ടായ മരണങ്ങള്‍, അട്ടപ്പാടിയിലെ ശിശുമരണം, ചില്‍ഡ്രന്‍സ് ഹോമുകളിലെ ബാലവേല, പെന്‍ഷന്‍ കിട്ടാതിരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഇതിലുള്‍പ്പെടും.

അവസാന ദിവസം കമ്മീഷന്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി, ജില്ലാ കളക്ടര്‍മാര്‍, പോലീസ് സൂപ്രണ്ടുമാര്‍, മുതിര്‍ന്ന പോലീസ്, ജയില്‍ അധികൃതര്‍ എിവരുമായി വിവിധ ഗവണ്‍മെന്റിതര സംഘനകള്‍ ഉയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പട്ടികജാതിക്കാര്‍ക്കും മറ്റ് അധസ്ഥിത വിഭാഗങ്ങള്‍ക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍, സ്ത്രീപീഡനം, ആദിവാസികളുടെ പ്രശ്‌നങ്ങള്‍, ഗള്‍ഫ് മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍, പോഷകാഹാരക്കുറവു മൂലം കുഞ്ഞുങ്ങള്‍ മരിക്കാനിടയായത്, ചില്‍ഡ്രന്‍സ് ഹോമുകളിലെ ബാലവേല, അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തല്‍, അന്യസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന ചൂഷണം, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ട്രൈബ്യൂണലിന്റെ രൂപീകരണം, ജല-വായു മലിനീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമം, കേന്ദ്രഗവണ്‍മെന്റിന്റെ പ്രധാന പദ്ധതികളുടെയും, സംസ്ഥാന ഗവമെന്റിന്റെ വിവിധ ക്ഷേമപദ്ധതികളുടെയും നടപ്പാക്കല്‍, പൂര്‍ത്തിയാക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നതിലെ കാലതാമസം, ജയില്‍ പരിഷ്‌ക്കാരങ്ങള്‍, ജുവനൈല്‍ ഹോമുകളുടെ സ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍