UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാല്‍സംഗശ്രമം: സ്വയം പ്രഖ്യാപിത ആത്മീയ ഗുരു അറസ്റ്റില്‍

”ഒരു സുഹൃത്തെന്ന നിലയിലും, തത്വജ്ഞാനി എന്ന നിലയിലും, ഗുരു എന്ന നിലയിലും വ്യക്തികലുടെ ജീവിത ലക്ഷ്യവും, സ്വത്വവും കണ്ടെത്താന്‍ സഹായിക്കുന്നുവെന്ന് ആനന്ദ് ഗിരിയുടെ വെബ് സൈറ്റില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

സ്വയം പ്രഖ്യാപിത ആത്മീയ ഗുരു ആനന്ദ് ഗിരി ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായി. സിഡ്‌നിയിലെ റൂട്ടി ഹില്ലില്‍വെച്ച് ഇരുപത്തൊമ്പതും, മുപ്പത്തിനാലും വയസുള്ള സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ആനന്ദ് ഗിരിയെ അറസ്റ്റ് ചെയ്തത്. പ്രാര്‍ത്ഥനയ്ക്കായെത്തിയ സ്ത്രീകളെ കിടപ്പുമുറിയിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആറാഴ്ച്ചത്തെ വിദേശ ടൂറിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്. ഞായറാഴിച്ച പുലര്‍ച്ചെ ഓക്സ്ലി പാര്‍ക്കിലെ വീട്ടില്‍വെച്ച് പുലര്‍ച്ചെ 12.35നായിരുന്നു അറസ്റ്റ്. മൗണ്ട് ഡ്രൂട്ടിംഗ് ലോക്കല്‍ കോര്‍ട്ടില്‍ പോലീസ് കസ്റ്റഡിയിലാണ് ഇപ്പോഴിയാള്‍.

സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവും യോഗ പരിശീലകനുമാണിയാള്‍. ആനന്ദ് ഗിരിയുടെ വെബ് സൈറ്റില്‍ അയാളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്

”ഒരു സുഹൃത്തെന്ന നിലയിലും, തത്വജ്ഞാനി എന്ന നിലയിലും, ഗുരു എന്ന നിലയിലും വ്യക്തികളുടെ ജീവിത ലക്ഷ്യവും സ്വത്വവും കണ്ടെത്താന്‍ സഹായിക്കുന്നു ആനന്ദ് ഗിരിയെന്ന് ഇയാളുടെ വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇയാള്‍ ആറ് യൂണിവേഴ്‌സിറ്റികളില്‍ ഗസ്റ്റ് ലക്ചററാണ്. യുവജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ നിരന്തരം സ്‌കൂളുകളിലും കോളേജുകളിലും സന്ദര്‍ശനം നടത്തുന്ന വ്യക്തിയാണിയാള്‍.

ആനന്ദഗിരി തന്റെ പേജില്‍ കേന്ദ്രമന്തിമാര്‍ക്കൊപ്പവും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പവുമുള്ള ഫോട്ടോകള്‍ പങ്ക് വെച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വികെ സിംഗ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദ്യത്യനാഥ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് . പ്രമുഖ ബിജെപി നേതാക്കള്‍ ആനന്ദഗിരിയുടെ ഫേസ്ബുക്ക്‌ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍