UPDATES

ട്രെന്‍ഡിങ്ങ്

ലഡാക്കിലെ ചൈനീസ് നുഴഞ്ഞുകയറ്റശ്രമം; ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന്റെ ഭാഗമെന്ന്

ഇന്ത്യന്‍ മണ്ണിലേക്ക് അതിക്രമിച്ചു കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം അതിര്‍ത്തി സംരക്ഷണ സേന തകര്‍ത്തിരുന്നു

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞു കയറ്റശ്രമം ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള അയല്‍രാജ്യത്തിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് സൈനിക ഇന്റലിജന്‍സ്. ഇപ്പോഴുണ്ടായിരിക്കുന്ന നുഴഞ്ഞകയറ്റത്തെ സിക്കിം അതിര്‍ത്തിയിലെ ദോക് ലാ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തേണ്ടതുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു ലഡാക്കിലെ നുഴഞ്ഞു കയറ്റശ്രമമെന്നും പറയുന്നതിനൊപ്പം ഇതൊരു അസാധാരണ കയ്യേറ്റമെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തുന്നത്.

ആദ്യമായാണ് ഇന്ത്യന്‍ സൈന്യത്തിനു നേരെ ചൈനീസ് ഭാഗത്തു നിന്നും കല്ലേറുണ്ടാകുന്നത്. മുമ്പ് പലതവണ പാന്‍ഗോങ് തടാകത്തിനു സമീപം ഇരു സൈന്യവും നേര്‍ക്കു നേര്‍ വന്നിട്ടുണ്ട്. അന്നൊന്നും സംഭവിക്കാത്തതാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം വലുതാക്കാനാണ് ചൈനയുടെ ശ്രമമെന്നും വിലയിരുത്തുന്നു.

ഇന്നലെ രാവിലെ ആറിനും ഒമ്പതിനുമിടയിലായിട്ടായിരുനനു പാന്‍ഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈനികര്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. രണ്ടു തവണയായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) ഈ അതിക്രമത്തിനു മുതിര്‍ന്നു. എന്നാല്‍ രണ്ടു തവണയും ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണ സേന അവരുടെ നീക്കത്തെ തകര്‍ക്കുകയായിരുന്നു. കല്ലെറിയലില്‍ ഇരുവശത്തെയും സൈനികര്‍ക്ക് ചെറിയതോതിലുള്ള പരിക്കേറ്റിട്ടുണ്ട്.

സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും ഇരു സൈനികവിഭാഗവും ഇൃഅവരവരുടെ ഭാഗങ്ങളിലായാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍