UPDATES

സമ്പന്നര്‍ അതിസമ്പന്നരാകുന്നു; ഇന്ത്യ നേരിടുന്ന തുറന്ന വെല്ലുവിളി

ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച എന്ന വാഗ്ദാനത്തില്‍ വീണുപോകാതിരിക്കാന്‍ ഇന്ത്യയിലെ ശരാശരിക്കാര്‍ പഠിക്കേണ്ട സമയമായിരിക്കുന്നു

ഇന്ത്യ അസാധാരണ വെല്ലുവിളികളാണ് നേരിടുന്നത്. അത് ഭീമാകാര തലങ്ങളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയുമാണ്.

അമ്പരപ്പിക്കുന്ന കണക്കുകളാണ് ‘കാപ്പിറ്റല്‍’ എന്ന പുസ്തകം എഴുതിയ ഫ്രഞ്ച് സാമ്പത്തികാരാന്മാരായ ലൂക്കാസ് ചാനലും തോമസ് പിക്കെറ്റിയും മുന്നോട്ട് വെക്കുന്നത്. ഇന്ത്യയിലെ സാമ്പത്തിക അസമത്വം ചരിത്രപരമായ ഉന്നതിയില്‍ എത്തിരിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക ശ്രേണിയുടെ ഏറ്റവും മുകള്‍തട്ടില്‍ നില്‍ക്കുന്ന ഒരു ശതമാനം നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്താണെന്നാണ് അതിന്റെ അര്‍ത്ഥം. ഇന്ത്യയിലെ വരുമാന നികുതി കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ 1922ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

ഇന്ത്യയിലെ സമ്പന്ന വര്‍ഗ്ഗത്തിന്റെ മുകള്‍ത്തട്ടില്‍ വരുന്ന ഒരു ശതമാനം 1930കളില്‍ മൊത്തം ദേശീയ വരുമാനത്തിന്റെ 21 ശതമാനമാണ് കൈക്കലാക്കിയിരുന്നതെങ്കില്‍ 1980കള്‍ ആയപ്പോഴേക്കും അത് ആറു ശതമാനമായി ഇടിഞ്ഞിരുന്നു. ഇന്നത്തെ ഇന്ത്യയില്‍ അത് 22 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് ഫ്രഞ്ച് സാമ്പത്തികകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ അതിസമ്പന്നരിലേക്ക് വരുമാനം കേന്ദ്രീകരിക്കപ്പെടുന്നതില്‍ ഉയര്‍ന്ന വര്‍ദ്ധന കാണിക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു എന്ന് സാരം. ഇന്ത്യയില്‍ വരുമാന നികുതി ഏര്‍പ്പെടുത്തിയ 1922 മുതല്‍ 2014 വരെയുള്ള കുടുംബ ഉപഭോഗ പഠനങ്ങള്‍, സര്‍ക്കാര്‍ കണക്കുകള്‍, വരുമാന നികുതി എന്നിവ വിലയിരുത്തിയാണ് അവര്‍ ഈ നിരീക്ഷണത്തില്‍ എത്തിയിരിക്കുന്നത്. വ്യാവസായിക ലോകത്തില്‍ സംഭവിക്കുന്ന അസമത്വത്തെ കുറിച്ചുള്ള ഉത്കണ്ഠ പങ്കുവയ്ക്കുന്ന പിക്കെറ്റിയുടെ ‘കാപ്പിറ്റല്‍’ എന്ന പുസ്തകം നിരത്തുന്ന ആശങ്ക തന്നെയാണ് അദ്ദേഹത്തിന്റെ പുതിയ കണക്കുകളും വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ മടങ്ങിവരുന്നതിന് മുമ്പ് 20ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ അതിസമ്പന്നരുടെ താരതമ്യ വരുമാനത്തില്‍ വലിയ ഇടിച്ചില്‍ സംഭവച്ചിരുന്നു. വ്യത്യസ്ത കാരണങ്ങളുടെ പേരിലാണെങ്കിലും അതേ പ്രവണതയാണ് ഇന്ത്യ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ അവകാശങ്ങളെയും ക്ഷേമത്തെയും തട്ടിപ്പറിക്കുന്ന ഇവിടുത്തെ മാടമ്പി കൊള്ളക്കാരെ കുറിച്ചും അവര്‍ അനിതരസാധാരണമായ നിലയില്‍ കുന്നുകൂട്ടുന്ന സമ്പത്തിനെ കുറിച്ചും മറ്റ് പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

"</p

ചൈനയോടൊപ്പം ഏഷ്യയിലെ ഏറ്റവും അസമത്വ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര സാമ്പത്തിക നിധി (ഐഎംഎഫ്) സൂചിപ്പിച്ചിരുന്നു. ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം ദേശിയ സമ്പത്തിന്റെ 58 ശതമാനമാണ് തട്ടിയെടുക്കുന്നതെന്നാണ് നിക്ഷേപക ബാങ്കായ ക്രെഡിറ്റ് സുസ്സെയുടെ അടുത്ത കാലത്തെ പഠനം വെളിപ്പെടുത്തുന്നത്. കുപ്രസിദ്ധമായ രീതിയില്‍ ജനങ്ങളെ വര്‍ഗ്ഗീകരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളായ ദക്ഷിണാഫ്രിക്കയ്ക്കും ബ്രസീലിനും തത്തുല്യമായ കണക്കാണിത്.

ഇന്ത്യയില്‍ നടന്ന ഉദാരീകരണത്തിന്റെ ചരിത്രം മുമ്പെന്നത്തെക്കാളും ഇപ്പോള്‍ കൃത്യമായി പഠിക്കപ്പെടുകയാണ്. ഈ സാഹചര്യത്തെ കുറിച്ച് ഇവിടുത്തെ പൊതുജനങ്ങള്‍ കൃത്യമായി പഠിക്കാതിരിക്കുന്നിടത്തോളം കാലം, ജനാധിപത്യഭരണം എന്ന വാഗ്ദാനം നല്‍കിക്കൊണ്ട് മാടമ്പി കൊള്ളക്കാരും അഴിമതിക്കാരായ രാഷ്ട്രീയക്കാരും തമ്മിലുള്ള സഖ്യം ഈ രാജ്യത്തെ മുടിപ്പിച്ചുകൊണ്ടേയിരിക്കും. 1990 കളുടെ മധ്യത്തില്‍ വരെ ഫോബ്‌സിന്റെ വാര്‍ഷിക കോടീശ്വര പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഒരാളും ഉണ്ടായിരുന്നില്ല. പക്ഷെ ആ എണ്ണം ഇപ്പോള്‍ നൂറില്‍ കൂടുതലായിരിക്കുന്നു. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രമേ ഇപ്പോള്‍ ഇന്ത്യയെക്കാള്‍ ഇന്ത്യയെക്കാള്‍ ശതകോടീശ്വരന്‍മാര്‍ ഉളളൂ. അപ്പോള്‍ അതാണ് അതിന്റെ രാഷ്ട്രീയം.

ഇന്ത്യയുടെ വളര്‍ച്ച ഇരട്ട അക്കത്തില്‍ എത്തണം എന്ന മോദിയുടെ ആഗ്രഹം സഫലമാകുമ്പോള്‍ അത് ഇന്ത്യയിലെ അതിസമ്പന്നരെ വീണ്ടും സമ്പന്നരാക്കാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരരാക്കാനുമാവും സഹായിക്കുക. ഒരു ദശാബ്ദത്തിന് മുമ്പ് ഉണ്ടായ സാമ്പത്തിക വളര്‍ച്ചയില്‍ നിന്നും നമ്മള്‍ പഠിച്ച പാഠം അതാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച എന്ന വാഗ്ദാനത്തില്‍ വീണുപോകാതിരിക്കാന്‍ ഇന്ത്യയിലെ ശരാശരിക്കാര്‍ പഠിക്കേണ്ട സമയമായിരിക്കുന്നു. ക്രമസമാധാനനില പാലിക്കപ്പെടും എന്ന രാഷ്ട്രീയ വര്‍ഗ്ഗങ്ങളുടെ വാഗ്ദാനത്തിനപ്പുറം അവര്‍ സമ്പത്തിന്റെ സമത്വപരമായ വിതരണത്തെ കുറിച്ചും ഉന്നതങ്ങളിലെ അഴിമതി തടയപ്പെടുന്നതിനെ കുറിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ധനസഹായം സുതാര്യമാക്കപ്പെടുന്നതിനെ കുറിച്ചും ആലോചിക്കേണ്ടിയിരിക്കുന്നു. ഈ വിഷയങ്ങളില്‍ പിടിച്ചല്ല നിങ്ങളുടെ നേതാവ് സത്യപ്രതിജ്ഞ ചെയ്യുന്നതെങ്കില്‍ അയാളെ വോട്ട് ചെയ്ത് പുറത്താക്കൂ. ഏത് രാഷ്ട്രീയ കക്ഷിയാണെന്നുള്ളത് ഇവിടെ പ്രസക്തമേ അല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍