UPDATES

ട്രെന്‍ഡിങ്ങ്

ജെ എന്‍ യുവില്‍ ബീഫ് ബിരിയാണി വെച്ചതിനും തിന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ പിഴ

സര്‍വകലാശാല വളപ്പില്‍ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്തതിലൂടെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി നിയമം ലംഘിച്ചിരിക്കുകയാണെന്ന് സര്‍വ്വകലാശാല

ജെ എന്‍ യുവില്‍ ബീഫ് ബിരിയാണി പാചകം ചെയ്തതിനും തിന്നതിനും നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ. വിദ്യാര്‍ത്ഥികള്‍ 6000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയില്‍ പിഴ അടയ്ക്കണം എന്നാണ് ചീഫ് പ്രോക്ടര്‍ കൌശല്‍ കുമാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

സര്‍വകലാശാല വളപ്പില്‍ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്തതിലൂടെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി നിയമം ലംഘിച്ചിരിക്കുകയാണ്. നവംബര്‍ 8നാണ് പ്രോക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പത്തു ദിവസമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പിഴ അടക്കാന്‍ അനുവദിച്ചിട്ടുള്ള കാലാവധി. ഇത് പോലുള്ള പ്രവൃത്തികള്‍ ഭാവിയില്‍ ചെയ്യരുത് എന്നും നോട്ടീസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

10000 രൂപ പിഴ ശിക്ഷ കൂടാതെ വൈസ് ചാന്‍സലറുടെ ഓഫീസിന് മുന്‍പില്‍ പ്രകടനം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും മുന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ശതരൂപ ചക്രബര്‍ത്തിയെ കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്.

ജൂണ്‍ 27നു തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് വൈസ് ചാന്‍സലറെ കാണാന്‍ വന്ന വിദ്യാര്‍ത്ഥി സംഘത്തെ അധികൃതര്‍ കാണാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ബീഫ് ബിരിയാണി പാചകം ചെയ്തു പ്രതിഷേധിച്ചത്.

‘ഒരു റസിഡെന്‍ഷ്യല്‍ കാമ്പസില്‍ ആരാണ് പാചകം ചെയ്യുന്നത് എന്നും ഭക്ഷണം കഴിക്കുന്നത് എന്നും നിരീക്ഷിക്കുകയാണോ പ്രോക്ടറുടെ ഓഫീസിന്റെ ചുമതല? ഇത് ജെ എന്‍ യുവില്‍ ഒരു പാട് കാലമായി തുടരുന്ന എല്ലാവരും അംഗീകരിക്കുന്ന പരിപാടിയാണെന്നും ഇത് ഇവിടത്തെ സംസ്കാരത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും’ ശതരൂപ ചക്രബര്‍ത്തി പി ടി ഐയോട് പറഞ്ഞു.

ജെ.എന്‍.യുവിന് പിന്നിലെ ആര്‍ എസ് എസ് പ്രോജക്റ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍