അഴിമുഖം പ്രതിനിധി
സെല്‍ഫി എടുക്കുന്നതിനിടെ തടാകത്തില്‍ വീണ് ദേശീയ കായികതാരം മരിച്ചു. ഉത്തരാഞ്ചല്‍ താരം പൂജയാണ് മരിച്ചത്.ഭോപ്പാലിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെന്ററിനു (സായി) സമീപമുള്ള പാടത്തിലുള്ള തടാകത്തില്‍ വീണാണ് മരണം.
കാമ്പസിന് സമീപമുള്ള തടാകക്കരയില്‍ സുഹൃത്തുക്കളോടൊപ്പം സെല്‍ഫി എടുക്കവേയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നവര്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി അസിസ്റ്റന്റ്റ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ ദുബേ പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി സെന്ററില്‍ താമസിക്കുകയായിരുന്നു ഇവര്‍.