UPDATES

വായിച്ചോ‌

പശുവിനെ സംരക്ഷിക്കുന്നവരുടെ രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നു; പ്രസാര്‍ഭാരതി വിലക്കിയ മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം

പ്രസംഗത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രം പ്രസംഗം പ്രക്ഷേപണം ചെയ്യാമെന്നായിരുന്നു പ്രസാര്‍ഭാരതി നിലപാട്‌

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നടത്തിയ പ്രസംഗം പ്രക്ഷേപണം ചെയ്യാതിരുന്ന പ്രസാര്‍ ഭാരതി നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമെ പ്രസംഗം ദൂദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും പ്രക്ഷേപണം ചെയ്യാന്‍ കഴിയൂ എന്നായിരുന്നു പ്രസാര്‍ഭാരതിയുടെ വാദം. എന്നാല്‍ പ്രസാര്‍ഭാരതി തീരുമാനം ഭരണഘടനവിരുദ്ധമാണെന്നും സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറാനുള്ള ശ്രമമാണെന്നുമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്.

പ്രസാര്‍ ഭാരതി വിലക്ക് ഏര്‍പ്പെടുത്തിയ മണിക് സര്‍ക്കാരിന്റെ പ്രസംഗം;

ത്രിപുരയിലെ പ്രിയപെട്ട ജനങ്ങളെ, എല്ലാവര്‍ക്കും എന്റെ ഊഷ്മളമായ സ്വാതന്ത്ര്യദിനാശംസകള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ചവരുടെ മഹത്തായ ഓര്‍മ്മകള്‍ക്ക് പ്രണാമം. ഇപ്പോള്‍ നമ്മുക്കൊപ്പം ജിവിക്കുന്ന സ്വാതന്ത്ര്യപോരാളികള്‍ക്കും എന്റെ ഹൃദയംഗമായ അഭിവാദ്യം. സ്വാതന്ത്ര്യദിനാഘോഷം ഒരു ആചാരമല്ല. ഇന്ത്യക്കാര്‍ക്ക് ചരിത്രപ്രാധാന്യമുളളതും അതിഗംഭീരമായ വൈകാരിക അടുപ്പമുളളതുമായ ഒരു ദിനമാണത്. ഈ സുദിനം ഇന്ത്യക്കാര്‍ക്ക ഒരു തിരിഞ്ഞുനോട്ടത്തിന്റേ ദിവസമാകേണ്ടതുണ്ട്.

ഈ സ്വാതന്ത്ര്യദിനാഘോഷത്തില്‍ നമ്മുക്കു മുന്നില്‍ ശരിക്കും പ്രാധാന്യമുളള ചില സമകാലിക വിഷയങ്ങളുണ്ട്. ഇന്ത്യയുടെ ശരിയായ പാരമ്പര്യമാണ് നാനാത്വത്തില്‍ ഏകത്വമെന്നത്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയെ നിലനിര്‍ത്തുന്നതിനു നമ്മുടെ മഹത്തായ മതനിരപേക്ഷ മൂല്യങ്ങളാണ് ഏറെ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് ആ മതനിരപേക്ഷയുടെ സത്ത ആക്രമിക്കപെടുകയാണ്. ജാതി,മത, സാമുദായിക വിഭാഗീയതകള്‍ സൃഷ്ടിച്ചുകൊണ്ട് സമൂഹത്തില്‍ സങ്കീര്‍ണ്ണമായ വിഭജനങ്ങളുണ്ടാക്കുകയാണ്.

പശുവിനെ സംരക്ഷിച്ചുകൊണ്ട് ഇന്ത്യയെ ഇന്ന് ഒരു പ്രത്യേകവിഭാഗത്തിന്റെ രാജ്യമാക്കി മാറ്റാനുളള ശ്രമത്തിലാണ്. ന്യുനപക്ഷവും ദലിതുസമുദായക്കാരും ആക്രമിക്കപെടുന്നു. അവരുടെ സുരക്ഷിതത്വബോധം ചിതറിപോയിരിക്കുന്നു. അവരുടെ ജീവിതം വിപത്തിലാണ്. ഈ അവിശുദ്ധമായ പ്രവണതകള്‍ സഹിക്കാനാവില്ല. സമുടെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ ആദര്‍ശത്തിനും സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിപരീതമാണിത്. സ്വതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമല്ലാത്തവരാണിപ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

പൂര്‍ണ്ണരൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

https://goo.gl/JeLpZG

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍