UPDATES

ട്രെന്‍ഡിങ്ങ്

മുത്തലാഖ് നിരോധനം; ബിജെപിക്ക് ലഭിച്ച രാഷ്ട്രീയ ആയുധം; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

സുപ്രീം കോടതി വിധി, നവംബറില്‍ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന ഒരായുധമാണ്

നിമിഷനേരം കൊണ്ടുള്ള മുത്തലാഖിലൂടെ വിവാഹമോചനം നേടുന്ന ഇസ്ലാമിക രീതി നിരോധിച്ചുകൊണ്ടുള്ള ചൊവ്വാഴ്ചത്തെ സുപ്രീം കോടതി വിധി, നവംബറില്‍ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന ഒരായുധമാണ്.

ലിംഗനീതിയുടെയും സമത്വത്തിന്റെയും തത്വങ്ങളെ ലംഘിക്കുന്ന ഒരാചാരമാണ് മുത്തലാഖ് എന്ന തങ്ങളുടെ നിലപാടിന് ലഭിച്ചിരിക്കുന്ന അംഗീകാരമായി ബിജെപി ഉയര്‍ത്തിക്കാട്ടാനാണ് സാധ്യത. വികസനവും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിന്റെ അഭാവവുമാണ് ബിജെപിയുടെ തിരഞ്ഞെടുപ്പികളിലെ മുഖ്യവിഷയമെങ്കില്‍, ഹിന്ദുത്വ വികാരത്തെ ആളിക്കത്തിക്കുന്നവെന്നായിരുന്നു രാഷ്ട്രീയ എതിരാളികള്‍ അവര്‍ക്കെതിരെ ഉയര്‍ത്തിയിരുന്ന പ്രധാന ആരോപണം.

കോണ്‍ഗ്രസ് ‘ന്യൂനപക്ഷപ്രീണനം’ നടത്തുന്നു എന്ന് ആരോപിച്ചിരുന്ന തീവ്രവലതു വിഭാഗങ്ങളെയും മുസ്ലിം സമുദായത്തിനുള്ളിലെ സ്വതന്ത്ര ബുദ്ധിജീവികളെയും പ്രീതിപ്പെടുത്താന്‍ ബിജെപിയുടെ മുത്തലാഖ് നിലപാടിന് സാധ്യതയുണ്ട്.

സമത്വത്തിന് വേണ്ടിയുടെ മുസ്ലീം സ്ത്രികളുടെ അവകാശത്തിന്റെ വിജയമാണിത്…കോടതിയില്‍ മുസ്ലിം സ്ത്രീകളുടെ വാദം ബുദ്ധിപൂര്‍വവും വിവേകപൂര്‍വവും അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി സര്‍ക്കാരിനോടും ഞാന്‍ നന്ദി പറയുന്നു,’ എന്ന് കോടതി വിധി പുറത്തുവന്ന ഉടനെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തു.

ഇസ്ലാമിനെ യാഥാസ്ഥിതികത്വത്തില്‍ നിന്നും രക്ഷിച്ച’ ദിവസമായി വിധി വന്ന ദിവസം ആഘോഷിക്കപ്പെടണമെന്നാണ് ബിജെപിയുടെ പ്രത്യശാസ്ത്ര ബുദ്ധികേന്ദ്രമായ ആര്‍എസ്എസ് അഭിപ്രായപ്പെട്ടത്.

ഒക്ടോബറില്‍ മുത്തലാഖ് എന്ന ആചാരത്തെ എന്‍ഡിഎ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. അന്ന് നടന്നുകൊണ്ടിരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് സംവാദങ്ങളില്‍ ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

മുത്തലാഖ് സംബന്ധിച്ച തങ്ങളുടെ നിലപാടിന് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് ഭരണകക്ഷി ആവര്‍ത്തിക്കുമ്പോഴും അടിക്കുറിപ്പുകള്‍ വ്യക്തമായിരുന്നു.

മുത്തലാഖ് മൂലം പീഢിപ്പിക്കപ്പെട്ട ഒട്ടനവധി മുസ്ലീം സ്ത്രീകള്‍ തങ്ങളുടെ പാര്‍ട്ടിക്ക് വോട്ടുചെയ്തതായി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

മുത്തലാഖിലുള്ള പ്രതിപക്ഷ നേതാക്കളുടെ ‘മൗനം’ മഹാഭാരതത്തിലെ ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തെയാണ് തന്നെ ഓര്‍മ്മിപ്പിക്കുന്നതെന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീപ്പൊരി വക്താവായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

സുപ്രിം കോടതി വിധി ബിജെപിയെ രാഷ്ട്രീയമായി ‘സഹായിക്കുമെന്ന്’ അലഹബാദിലെ ജിബി പന്ത് സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ബദ്രി നയരാന്‍ പറയുന്നു.

‘യുപി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അതിന്റെ നേട്ടങ്ങള്‍ ഉണ്ടായി. മുസ്ലിം സമൂഹത്തില്‍ ഇത് വലിയ പ്രശ്‌നമായതിനാല്‍ തന്നെ അവരുടെ വോട്ടിംഗ് രീതിയെ ഇത് ബാധിക്കും. തീര്‍ച്ചയായും അതിന്റെ നേട്ടം ബിജെപിക്കായിരിക്കും,’ എന്ന് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

"</p

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം, ന്യൂനപക്ഷ സമുദായങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ തങ്ങളുടെ പ്രതികരണങ്ങളില്‍ സൂക്ഷമത പുലര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നു. കോണ്‍ഗ്രസിനെ ന്യൂനപക്ഷ അനുകൂല സംഘമായി ഉയര്‍ത്തിക്കാട്ടുന്നതില്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ വിജയിച്ചിട്ടുണ്ടെന്നും പല സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് ഇത് വലിയ നഷ്ടം ഉണ്ടാക്കിയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.

എന്നാല്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ പാര്‍ട്ടിയിലെ ഈ ചിന്താഗതി വഞ്ചിക്കപ്പെട്ടു. മൃദുഹിന്ദുത്വത്തിന്റെയും വികസനത്തിന്റെയും മിശ്രണത്തിന് മുന്‍തൂക്കം നല്‍കികൊണ്ടുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് ആഖ്യാനത്തെ പ്രതിരോധിക്കുന്നതിനുള്ള ഒന്നും തന്നെ പ്രതിപക്ഷ പാര്‍ട്ടി തന്ത്രജ്ഞന്മാരുടെ ബുദ്ധിയില്‍ തെളിഞ്ഞില്ല.

‘കോണ്‍ഗ്രസ് ഭരണകാലത്ത് (ഗുജറാത്തില്‍) ആറുമാസത്തില്‍ ഒരിക്കല്‍ കലാപങ്ങള്‍ ഉണ്ടാകുമായിരുന്നു. 6.5 കോടി ഗുജറാത്തികളെ കുറിച്ചാണ് നമ്മുടെ സര്‍ക്കാര്‍ സംസാരിക്കുന്നത്. എല്ലാവരുടെയും താല്‍പര്യങ്ങള്‍ക്കായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആരെയും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. എല്ലാവര്‍ക്കും നീതി. പ്രീണനത്തിന്റെ രാഷ്ട്രീയത്തിന് ഞങ്ങള്‍ ഇല്ല,’ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തിങ്കളാഴ്ച ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

15 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോധ്രാനന്തര കലാപത്തിന്റെ നിഴലുകള്‍ വിട്ടൊഴിയുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള ബിജെപി പദ്ധതിയെ കുറിച്ചുള്ള വ്യക്തമായ സൂചനകളാണ് അദ്ദേഹം നല്‍കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍