UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയില്‍ അഴിമതിക്കാരല്ലാത്തത് മോദിയും യോഗിയും മാത്രം: ബ്രിജ്ഭൂഷണ്‍ ശരണ്‍ എം പി

മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു കുരയ്ക്കുന്ന നായയെ പോലെയാണെന്ന് പറഞ്ഞും ശരണ്‍ വിവാദം സൃഷ്ടിച്ചിരുന്നു

ബിജെപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാത്രമേ അഴിമതിക്കാരല്ലാത്തതുള്ളൂവെന്ന് ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ്. ബിജെപിയിലെ മറ്റ് നേതാക്കളെക്കുറിച്ച് അങ്ങനെ പറയില്ലെന്നും ഒരു പൊതുയോഗത്തില്‍ ബ്രിജ്ഭൂഷണ്‍ വ്യക്തമാക്കി.

മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു കുരയ്ക്കുന്ന നായയെ പോലെയാണെന്ന് പറഞ്ഞും ബ്രിജ്ഭൂഷണ്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ബ്രിജ്ഭൂഷണ്‍ ലോക്‌സഭയിലെത്തിയത്. 1991 മുതല്‍ പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തുള്ള ബ്രിജ്ഭൂഷണ്‍ 2008ല്‍ ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും ബിജെപിയില്‍ ചേക്കേറുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേശ്യകളെ പോലെയാണെന്ന് കഴിഞ്ഞദിവസം ബിജെപി എംപി സുരേന്ദ്ര സിംഗ് പറഞ്ഞതും വിവാദമായി. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് കൊടുത്തിടും ബിജെപി നേതാക്കള്‍ അത് തുടരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് ഇരുവരും.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പരാമര്‍ശങ്ങള്‍ വന്‍തോതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. മാധ്യമങ്ങള്‍ക്ക് മസാല നല്‍കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍