UPDATES

ട്രെന്‍ഡിങ്ങ്

പെഹ്‌ലു ഖാനെ മര്‍ദ്ദിച്ചു കൊന്ന കേസ്; ഗോരക്ഷകരായ ആറു പ്രതികള്‍ക്കും ക്ലിന്‍ ചിറ്റ്

പശു കടത്ത് ആരോപിച്ചായിരുന്നു പെഹ്‌ലു ഖാനെ മര്‍ദ്ദിച്ചു കൊന്നത്

പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ നിന്നുള്ള ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ ആറുപ്രതികളും കുറ്റക്കാരല്ലെന്ന് അന്വേഷണസംഘം. ഏപ്രില്‍ ഒന്നിനാണ് പെഹ്‌ലു ഖാനെ ഗോ രക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഖാന്‍ രണ്ടു ദിവസത്തിനുശേഷം മരണത്തിനു കീഴടങ്ങി. പെഹ്‌ലു ഖാന്‍ തന്നെ ആക്രമിച്ചവരായിട്ടുള്ള ആറുപേരുടെ പേരുകള്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഹുക്കും ചന്ദ്, നവീന്‍ ശര്‍മ, ജഗ്മല്‍ യാദവ്, ഓം പ്രകാശ്, സുധീര്‍, രാഹുല്‍ സയ്‌നി എന്നിവരുടെ പേരുകളാണ് പെഹ്‌ലു ഖാന്റെ മരണമൊഴിയായി രേഖപ്പെടുത്തിയത്. ഈ മൊഴിയില്‍ പറയുന്നവരെയാണ് ഇപ്പോള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയിരിക്കുന്നത്.

ആല്‍വാറില്‍ നിന്ന് പശുക്കളെ വാങ്ങി മടങ്ങുന്നതു വഴിയാണ് പെഹ്‌ലു ഖാനും മക്കളും ഗോസംരക്ഷണ സേനയുടെ ആക്രമണത്തിന് ഇരയായത്. രണ്ടു ദിവസത്തിനു ശേഷം പെഹ്‌ലു ഖാന്‍ മരണത്തിന് കീഴടങ്ങി.

ഖാന്റെ മൊഴിയനുസരിച്ച് ഇവര്‍ ആറു പേരെയും പ്രതികളാക്കുകയും പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇവരാരും കുറ്റക്കാരല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ പാരിതോഷിക തുക പിന്‍വലിച്ചതായി ആല്‍വാര്‍ പൊലീസ് സൂപ്രണ്ട് രാഹുല്‍ പ്രകാശ് അറിയിച്ചു.

"</p

ഈ കേസില്‍ അന്വേഷണം നടത്തിയ സിബി-സിഐഡി സംഘം അവര്‍ ആറുപേരും തെറ്റ് ചെയ്തിട്ടില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് പാരിതോഷിക തുക പിന്‍വലിക്കുന്നത്; രാഹുല്‍ പ്രകാശ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ആല്‍വാര്‍ പൊലീസ് ഈ കേസ് ജൂലൈയില്‍ രാജസ്ഥാന്‍ സിബി-സിഐഡിക്കു കൈമാറുകയായിരുന്നു. സിബി-സി ഐഡി പെഹ്‌ലു ഖാന്‍ വധക്കേസില്‍ പ്രതികളുടെ സ്ഥാനത്തു നിന്നും ആറുപേരുടെയും പേരുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആല്‍വാര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനെതിരേ പെഹ്‌ലു ഖാന്റെ കുടുംബം രംഗത്തു വന്നു. ഇതു ചതിയാണ്. പ്രതികളുടെ പേരുകള്‍ പിതാവ് പറയുന്നത് ഞങ്ങളും കേട്ടതാണ്. ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടും; പെഹ്‌ലു ഖാന്റെ പുത്രന്‍ ഇര്‍ഷാദ് പറഞ്ഞു. രാജസ്ഥാനില്‍ നിന്നും പശുക്കളെയും വാങ്ങി മടങ്ങുമ്പോള്‍ പെഹ്‌ലു ഖാനൊപ്പം ഇര്‍ഷാദും ഉണ്ടായിരുന്നു.

പെഹ്‌ലു ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് ഏഴുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ അഞ്ചുപേര്‍ ജാമ്യത്തിലാണ്. ഇവര്‍ക്കെതിരേയുള്ള കേസ് തുടരുമെന്നു പൊലീസ് പറയുന്നുണ്ട്.

പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടതിനെ രാജസ്ഥാനിലെ ബിജെപി സ്വാഗതം ചെയ്യുകയാണുണ്ടായത്. പെഹ്‌ലു ഖാന്‍ കൊല്ലപ്പെട്ടതില്‍ യാതൊരു ഖേദവുമില്ലെന്നായിരുന്നു ആല്‍വാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ പ്രതികരിച്ചത്. പശുക്കളെ കടത്തുന്നവര്‍ പശുക്കളെ കൊല്ലുന്നവരാണെന്നും ഇത്തരം പാപം ചെയ്യുന്നവരുടെ വിധി നേരത്തേയും ഇതു തന്നെയായിരുന്നുവെന്നും അഹൂജ പറഞ്ഞു. രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയയും ഖാനെ പശുക്കളക്കടത്തുകാരനെന്നായിരുന്നു വിളിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍