UPDATES

ട്രെന്‍ഡിങ്ങ്

എല്ലാവര്‍ക്കും വൈദ്യുതി, ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍ക്ക് സൗജന്യം; പുതിയ പ്രഖ്യാപനങ്ങളുമായി മോദി

അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മോദി

ഇന്ത്യയില്‍ വൈദ്യുതി വിപ്ലവത്തിനു തുടക്കമിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 മാര്‍ച്ച് 31 ന് അകം രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നു പ്രധാനമന്ത്രി. സൗഭാഗ്യ യോജന പദ്ധതിപ്രകാരമാണ് രാജ്യത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുന്നത്. ഇതിനായി 16,000 കോടി നീക്കിവയ്ക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി വൈദ്യുതി എത്തിക്കും.മറ്റുള്ളവര്‍ക്ക് 500 രൂപയ്ക്ക് താഴെ വൈദ്യുതി കണക്ഷന്‍ നല്‍കും. ഡല്‍ഹിയില്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം നടന്ന സൗഭാഗ്യ യോജന, ദീന്‍ദയാല്‍ ഊര്‍ജഭവന്‍ എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യത്തെ അഭസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പുതിയ പ്രഖ്യാപനങ്ങള്‍.

രാജ്യത്ത് കഴിഞ്ഞ മൂന്നുമാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്നു പ്രധാനമന്ത്രി സമ്മതിച്ചു. മൂന്നുവര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നുവെന്നും മോദി പറഞ്ഞു. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തനിക്കുള്ളത്. അഴിമതിക്കാര്‍ ആരും തന്റെ സൗഹൃദസംഘത്തിലില്ല. അഴിമതിയെ താന്‍ വച്ചുപൊറുപ്പിക്കില്ലെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി അഞ്ചംഗ സമിതിയെയും നിയോഗിച്ചു. നീതി ആയോഗ് ബിബേക് ദെബ്‌റോയി ആണ് സമിതിയുടെ അധ്യക്ഷന്‍. സുര്‍ജിത് ഭല്ല, റതിന്‍ റോയി, അഷിമ ഗോയല്‍, രത്തന്‍ വത്തല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍