UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധിയുടെ ഭാരതപര്യടനം

കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തശേഷമായിരിക്കും യാത്ര

രാഹുല്‍ ഗാന്ധി ഭാരതപര്യടനത്തിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷമായിരിക്കും രഹുല്‍ ഇന്ത്യ കാണാന്‍ ഇറങ്ങുന്നത്. കശ്മീരില്‍ തുടങ്ങി കന്യാകുമാരി വരെയുള്ള യാത്രയില്‍ രണ്ട് ഉദ്ദേശങ്ങളാണ് രാഹുലിന് ഉള്ളതെന്നു പറയുന്നു; പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ജനകീയ പിന്തുണ തേടുക, കേന്ദ്രസര്‍ക്കാരിനെതിരേ ജനങ്ങളെ അണിനിരത്തുക.

രാഹുലിനെ എത്രയും വേഗം അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് സോണിയ ഗാന്ധി താതപര്യപ്പെടുന്നത്. ഇക്കാര്യം അവര്‍ മുതിര്‍ന്ന നേതാക്കളെയും കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയേയും അറിയിച്ചിട്ടുണ്ട്. അടുത്തമാസസം 30 ഓടുകൂടി കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. അതിനുള്ളില്‍ രാഹുല്‍ പാര്‍ട്ടിയുടെ പൂര്‍ണ ചുമതല ഏറ്റെടുക്കുമെന്നു വിശ്വസിക്കുന്നു. രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ഭാരതപര്യടനത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങുമെങ്കിലും യാത്രയുടെ തീയതിയും മറ്റും പിന്നീടേ തീരുമാനിക്കു. അതായത്, പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരിക്കും ഈ യാത്രയെന്നാണ് സൂചന. അതിനുചിതമായ ഒരു സമയമായിരിക്കും തെരഞ്ഞെടുക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍