UPDATES

ദേശീയ സ്‌കൂള്‍ ഗെയിംസ് കേരളം വേദിയാകില്ല

അഴിമുഖം പ്രതിനിധി

ദേശീയ സ്‌കൂള്‍ ഗെയിംസിന് കേരളം വേദിയാകില്ല. ഗെയിംസ് നടത്തുന്ന നാളുകളില്‍ എസ്എസ്എല്‍സി പരീക്ഷയും നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാലാണ് ഗെയിംസ് നടത്തിപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് കേരളം തീരുമാനിച്ചത്.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനം കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ദേശീയ സ്‌കൂള്‍ ഗെയിംസ് മഹാരാഷ്ട്രയില്‍ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഇവിടെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും മേളകള്‍ വെവ്വേറെ നടത്താന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാനം ഗെയിംസിന് ആതിഥേയത്വം വഹിക്കാനില്ലെന്ന് പറഞ്ഞ് പിന്‍മാറുകയായിരുന്നു.

ഇതേതുടര്‍ന്ന് കേരളത്തില്‍ ഗെയിംസ് നടത്താന്‍ തയ്യാറാണെന്നും തീരുമാനിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്നും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. കേരളം തയ്യാറാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഗെയിംസ് കേരളത്തിന് അനുവദിക്കാമെന്ന് ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ അധ്യക്ഷന്‍ സത്പാല്‍ സിംഗ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍