UPDATES

കായികം

ദേശീയ സ്‌കൂള്‍ കായിക മേള; എതിരാളികളില്ലാതെ കേരളം

Avatar

അഴിമുഖം പ്രതിനിധി

61 മത് ദേശീയ സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് കെട്ടിയിറക്കം. കേരളത്തിന്റെ സമ്പൂര്‍ണ ആധിപത്യം ഊട്ടി ഉറപ്പിച്ചാണ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ കൗമാര കായിക മേള പടിയിറങ്ങുന്നത് . . ഇതിനോടകം 28 സ്വര്‍ണമുള്‍പ്പെടെ 220 പോയിന്റ് ഉള്ള കേരളം തുടര്‍ച്ചയായ 19 ആം കിരീടം ഉറപ്പിച്ചു കഴിഞ്ഞു. അവസാന ദിനം 29 ഫൈനലുകള്‍ നടക്കും.

ഇന്നു രാവിലെ നടന്ന ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ ലിസ്ബിത്ത് ജോസഫ് കരോളിന്‍ റെക്കോര്‍ഡോഡെ സ്വര്‍ണം കരസ്ഥമാക്കി. ഇതോടെ ലിസ്ബിത്തിന്റെ സ്വര്‍ണനേട്ടം മൂന്നായി. കേരളത്തിന്റെ തന്നെ പി ആര്‍ ഐശ്വര്യക്കാണ് വെള്ളി. കോസ് കണ്‍ട്രി, സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോ, 200 മീ . 800 മീ 100 മീ ഹര്‍ഡില്‍സ് എന്നിവയാണ് മറ്റ് പ്രധാന ഇനങ്ങള്‍ … 4×400 മീ റിലേ അണ് മേളയിലെ അവസാന ഇനം.

ജൂനിയര്‍ ആണ്‍ കുട്ടികളുടെ ട്രിപ്പിള്‍ ജംപ് 800 മീററര്‍ 200 മീറ്റര്‍ തുടങ്ങിയവയില്‍ കേരളം പ്രതീക്ഷ വെയ്ക്കുന്നു. ബിബിന്‍ ജോര്‍ജും അനുമോള്‍ തമ്പിയും 800 ഇല്‍ ട്രിപ്പിള്‍ പ്രതീക്ഷയുമായാണ് ഇറങ്ങുന്നത് .

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും: .സമ്മളനത്തിന് മന്ത്രി എം കെ മുനീര്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.കെ അബ്ദുറബ് സമ്മാന വിതരണം നടത്തും.

ലിംഗവിവേചനം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മേള കോഴിക്കോട് എത്തുന്നത് … ചുരുങ്ങിയ സമയം കൊണ്ട് മേള കാര്യക്ഷമമായി സംഘടിപ്പിക്കാന്‍ സാധിച്ചു എന്നത് സംസ്ഥാനത്തിന് അഭിമാനനേട്ടമാണ് … തുടര്‍ച്ചയായ 19 ആം കിരീടം ചൂടുമ്പോഴും 100 മീറ്റിലും 4ഃ 100 റിലേയിലും അടക്കം ചിലയിനങ്ങളില്‍ കേരളത്തിന് തിരിച്ചടി ഉണ്ടായി:.,

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍