UPDATES

കായികം

ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിന്റെ തേരോട്ടം

Avatar

അഴിമുഖം പ്രതിനിധി

19 ാം കിരീടം ചൂടി ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിന്റെ ജൈത്രയാത്ര തുടരുന്നു.  37 സ്വർണവും 28 വെള്ളിയും 17 വെങ്കലവുമായി 306 പോയിൻറ് നേടിയാണ് കേരളം കോഴിക്കോടൻ മേളയെ അവിസ്മരണീയമാക്കിയത്. ഓവറോൾ ചാമ്പ്യൻഷിപ്പിൽ 116 പോയിൻറുമായി തമിഴ്നാട് രണ്ടാമതെറ്റിയപ്പോൾ മഹാരാഷ്ട്ര 101 പോയിന്റുമായി തൊട്ടുപിന്നിലെത്തി. നാലാമതുള്ള ഡൽഹിക്ക് 82 പോയിന്റാണ് ഉള്ളത്. പെൺകുട്ടികളുടെ വിഭാഗത്തിൽ 206 പോയിന്റുമായി കേരളം കരുത്തുകാട്ടി. മഹാരാഷ്ട്ര 80 ഉം തമിഴ്നാട് 53 ഉം പോയിന്റമായി ഏറെ പിന്നിലായി. ആൺ കുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷീയമായിരുന്നില്ല ആതിഥേയരുടെ പ്രകനം . 100 പോയിന്റുള്ള കേരളത്തിന് പിന്നിൽ 66 പോയിന്റുമായി ഡൽഹിയും 63 പോയിന്റുമായി തമിഴ്നാടും മികച്ച മത്സരം കാഴ്ച വെച്ചു.

മേളയുടെ അവസാന ദിനം ട്രാക്കിനൊപ്പം ഫീൽഡിലും കേരളാ താരങ്ങൾ മെഡൽ കൊയ്ത്തു. മീറ്റ് റെക്കോർഡോടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ, ജൂനിയർ താരം ലിസ്ബത്ത് കരോലിൻ ജോസഫ് മേളയിലെ ഏക ട്രിപ്പിൾ നേട്ടം സ്വന്തമാക്കി. സീനിയർ പെൺകുട്ടികളിൽ അഭിതാ മേരി മാനുവലും ജുനിയർ പെൺകുട്ടികളിൽ സ്നേഹ കെ യും 800 മീറ്ററിൽ സ്വർണം നേടി. ഹർഡിൽസിലും കേരളത്തിന്റെ ദിനമായിരുന്നു.. മൂന്ന്‌  സ്വർണം ഉൾപ്പെടെ  ആറ് മെഡൽ. 100 മീറ്റർ  ഹർഡിൽസിൽ സീനിയർ പെൺ കുട്ടികളിൽ ഡൈബി സെബാസ്റ്റ്യനും ജുനിയർ പെൺകുട്ടികളിൽ അപർണ റോയ് യും റെക്കോർഡ് സമയം കുറിച്ചു. 800 മീറ്റർജുനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിനവുoസീനിയർ ട്ര പ്രിൽ ജംപിൽ രുഗ്മ ഉദയനു സ്വർണം നേടി. 4×400 മീറ്റർ റിലേയിൽസീനിയർ പെൺകുട്ടി കൾ സ്വർണം നേടിയ പ്പേൾ ആൺകുട്ടികൾക്ക് ലഭിച്ചത് വെങ്കലം.

3000 മീറ്ററിൽ സ്വർണവും 1500 ലും 800 ലും വെള്ളിയും നേടിയ ബബിത സി ആൺ സീനിയർ പെൺകുട്ടികളിൽ വ്യക്തിഗത ചാമ്പ്യൻ. ആൺ കുട്ടികളിൽ ബിബിൻ ജോർജും ചാമ്പ്യനായി. ജുനിയറിൽ കേരളത്തിന്റെ പിഎൻ അജിത്തും തമിഴ് നാടിന്റെ സി അജിത്ത് കുമാറുo വ്യക്തിഗത പട്ടം പങ്കിട്ടു.. ലിസ്ബത്ത് കരോലിൻ ആണ് ജുനിയർ പെൺകുട്ടികളിൽ ചാമ്പ്യൻ. സബ് ജുനിയർ വിഭാഗത്തിൽ ഡൽഹിയുടെ നിസാർ അഹമ്മദും മഹാരാഷ്രയുടെ ,ബമാനെ തായ് ഉം താരങ്ങളായി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍