UPDATES

മകന്റെ കമ്പനിക്ക് പിന്നാലെ വീണ്ടുമൊരു അമിത് ഷാ ‘മാജിക്’; ക്യൂബ് നിര്‍മാണ കമ്പനിയുടെ വിജയ കഥ

ഒരു ദശാബ്ദ കാലത്തിനിടയിലാണ് ഏകദേശം 5000 കോടിയുടെ പദ്ധതികളാണ് ക്യൂബ് കണ്‍സ്ട്രക്ഷന്‍സ് ഗുജറാത്ത് ഗവണ്‍മെന്‍റില്‍ നിന്നും നേടിയെടുത്തത്

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനി വന്‍തോതില്‍ ലാഭം കൊയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനിടെയാണ് ഗുജറാത്തിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നായ ക്യൂബിന്റെ വിജയകഥയ്ക്ക് പിന്നിലെ വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജനതാ കി റിപ്പോര്‍ട്ടറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരഞ്ചോയ് ഗുഹ തകുര്‍ത്ത അക്കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം:

അമിത് ഷാ 2016 മാര്‍ച്ച് 27നു അഹമ്മദാബാദില്‍ ഒരു ബസ് ടെര്‍മിനസ് ഉദ്ഘാടനം ചെയ്തു. വൈബ്രന്‍റ് ഗുജറാത്ത് ബ്രാന്‍ഡിന് കിടപിടിക്കത്തക്കവണ്ണം അത്യാധുനികവും ഗംഭീരവുമായ ഒരു എടുപ്പായിരുന്നു അത്. ക്യൂബ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ് തങ്ങളുടെ ഉപകമ്പനികളില്‍ ഒന്നു മുഖേനയാണ് ഈ ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും ‘മികച്ച’ ബസ് ടെര്‍മിനല്‍ എന്നാണ് കമ്പനിയുടെ അവകാശവാദം.

ഗുജറാത്തിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ ഒന്നാണ് ക്യൂബ് കണ്‍സ്ട്രക്ഷന്‍. 2006ലാണ് കമ്പനി കെട്ടിലും മട്ടിലും മാറ്റം വരുത്തി വീണ്ടും സജീവമാകുന്നത്. അന്ന് മുതല്‍ ഏകദേശം 53 വലിയ പദ്ധതികള്‍ കമ്പനി പൂര്‍ത്തീകരിച്ചു കഴിഞ്ഞു എന്നും ഇപ്പോള്‍ 14 എണ്ണം നിര്‍മ്മാണ ഘട്ടത്തിലാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ പദ്ധതികളുടെ ആകെ എസ്റ്റിമേറ്റ് 3000 കോടിയില്‍ അധികം രൂപ വരും എന്നാണ് കണക്ക്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളുടെ മൂല്യം 2000 കോടിയാണ്. ഈ പദ്ധതികളെല്ലാം വാണിജ്യ, വിദ്യാഭ്യാസ, പാര്‍പ്പിട സമുച്ചയങ്ങളാണ്. ഇതില്‍ ഭൂരിഭാഗവും ഗുജറാത്തിലും. അവയില്‍ ചില പദ്ധതികളുടെ പട്ടികയും ചിത്രങ്ങളും ക്യൂബിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് കാണാം.

ക്യൂബിന്റെ 90 ശതമാനത്തില്‍ അധികം പദ്ധതികളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏറെക്കുറെ എല്ലാ പദ്ധതികളും ഗുറാത്ത് സര്‍ക്കാരിന്റെയോ അനുബന്ധ സര്‍ക്കാര്‍ ഏജന്‍സികളുടെയോ ആണ്. ഒരു ദശാബ്ദ കാലത്തിനിടയിലാണ് ഏകദേശം 5000 കോടിയുടെ പദ്ധതികളാണ് ക്യൂബ് കണ്‍സ്ട്രക്ഷന്‍സ് ഗുജറാത്ത് ഗവണ്‍മെന്‍റില്‍ നിന്നും നേടിയെടുത്തത്. വളരെ കര്‍ശനമായ ടെണ്ടര്‍ പ്രക്രിയയിലൂടെയും കണിശമായ യോഗ്യത മാന്ദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കമ്പനികളെ തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ ഇത് അത്ഭുതപ്പെടൂത്തുന്ന കണക്കാണ്.

അതുകൊണ്ട് മി. മോദി, അദാനി ഗ്രൂപ്പ് മൗറീഷ്യസിലേക്ക് കടത്തിയ 5,000 കോടി നവംബര്‍ എട്ടിന്റെ കള്ളപ്പണ വിരുദ്ധ ദിനത്തിലെങ്കിലും താങ്കള്‍ ഓര്‍ക്കുമോ?

ശ്രദ്ധിക്കേണ്ട മറ്റൊരു പ്രത്യേകത ക്യൂബ് ഏറ്റെടുത്ത പദ്ധതികള്‍ക്കൊന്നും വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ല എന്നതാണ്. സാധാരണ ഗവണ്‍മെന്‍റ് പദ്ധതികള്‍ക്ക് ഉണ്ടാകുന്ന ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം സംബന്ധിയായ തടസങ്ങളൊന്നും ഈ പദ്ധതികള്‍ നേരിട്ടിട്ടില്ല.

കൂടാതെ മറ്റ് കമ്പനികളെ അപേക്ഷിച്ച് പൂര്‍ത്തീകരിച്ച പ്രവൃത്തിക്കുള്ള പ്രതിഫലം ക്യൂബിന് വളരെ വേഗത്തില്‍ പാസായി കിട്ടുന്നതായും മനസിലാക്കണം. ഫണ്ട് വൈകിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കുപ്രസിദ്ധരാണ് എന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ക്യൂബിന്റെ ബില്‍ എളുപ്പത്തില്‍ പാസാക്കപ്പെടുന്നത്.

മോദി അധികാരത്തില്‍ എത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി!

ക്യൂബ് കണ്‍സ്ട്രക്ഷന്‍റെ വരുമാനം 2012ലെ 320 കോടിയില്‍ 2016 ആവുമ്പോഴേക്കും നേരെ ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നു. 2016ല്‍ കമ്പനിയുടെ വരുമാനം 670 കോടിയാണ്. ഇത് ഗവണ്‍മെന്‍റ് പദ്ധതികള്‍ ഏറ്റെടുത്തു ചെയ്യുന്ന മറ്റ് കമ്പനികളെ അപേക്ഷിച്ച് ആശ്ചര്യകരമായ വളര്‍ച്ചയാണ്. അതുകൂടാതെ കമ്പനിയുടെ സ്വത്തില്‍ നിന്നും ബാധ്യത കുറയ്ക്കുമ്പോള്‍ കിട്ടുന്ന കണക്ക് 5 വര്‍ഷത്തിനിടയില്‍ നാല് മടങ്ങാണ് വര്‍ധിച്ചത്.

ക്യൂബിന്റെ ഈ വിജയത്തിനു പിന്നിലുള്ള രഹസ്യം എന്താണ്? മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉദാഹരണമാണോ ഈ നിര്‍മ്മാണ കമ്പനി. സംശയങ്ങള്‍ നീളുന്നത് ക്യൂബിന്റെ പ്രമോട്ടര്‍മാരായ സഞ്ജയ് ഷായ്ക്കും ബിന്ധ്യ ഷായ്ക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള അടുത്ത ബന്ധത്തിലാണ്.

ബിന്ധ്യ ഷായുടെ ഫേസ്ബുക്ക് സുഹൃത്തുക്കളില്‍ ബഹുഭൂരിപക്ഷം പേരും ഗുജറാത്തില്‍ നിന്നുള്ള ബിജെപി നേതാക്കളോ പാര്‍ട്ടി മെമ്പര്‍മാരോ ആണ്. അമിത് ഷായും കേന്ദ്ര മന്ത്രിമാരും അടക്കം നിരവധി പേര്‍ ക്യൂബിന്റെ നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ലഭ്യമാണ്. ഇത് പദ്ധതികളുടെ ഉദ്ഘാടന പരിപാടികള്‍ മാത്രമല്ല എന്നതും ശ്രദ്ധിയ്ക്കണം.

അജിത്‌ ഡോവലിന്റെ മകന്‍, നാല് കേന്ദ്രമന്ത്രിമാര്‍, ബിജെപി ജന. സെക്രട്ടറി; ഇന്ത്യാ ഫൗണ്ടേഷന്‍ വളര്‍ന്നതിങ്ങനെ

പല തവണ കമ്പനി പ്രമോട്ടര്‍മാരുമായി ബന്ധപ്പെടാന്‍ ലേഖകന്‍ ശ്രമിച്ചു. ഒടുവില്‍ ക്യൂബ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ഷായ്ക്ക് ചോദ്യാവലി അയച്ചു കൊടുക്കാന്‍ ഒരു കമ്പനി പ്രതിനിധി ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ 2017 ഡിസംബര്‍ 6നു ചോദ്യാവലി അയച്ചു കൊടുത്തു. എന്നാല്‍ നിരവധി ഓര്‍മ്മപ്പെടുത്തല്‍ മെയിലുകള്‍ക്ക് ശേഷം ഡിസംബര്‍ ഒന്‍പതിനാണ് മറുപടി അയക്കാന്‍ സഞ്ജയ് ഷാ തയ്യാറായത്.

അമിത് ഷായുമായി സഞ്ജയ് ഷായ്ക്കും ബിന്ധ്യാ ഷായ്ക്കും കുടുംബ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് അവര്‍ ഉത്തരം നല്കിയത്. ക്യൂബിനെക്കാള്‍ കൂടുതല്‍ പ്രൊജക്ടുകള്‍ കിട്ടിയ മറ്റേതെങ്കിലും കമ്പനി വേറെയുണ്ടോ എന്ന ചോദ്യത്തിന് അത്തരമൊരു ഡാറ്റ കമ്പനിയുടെ കയ്യില്‍ ഇല്ല എന്നും മറുപടി കിട്ടി. അതുപോലെ തന്നെ മറ്റ് കമ്പനികളെ അപേക്ഷിച്ച് ക്യൂബിന് വേഗത്തില്‍ ഗവണ്‍മെന്റില്‍ നിന്നും ബില്‍ പാസായി കിട്ടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനും കൃത്യമായ മറുപടി പറയാന്‍ കമ്പനി തയ്യാറായില്ല. മറ്റ് കമ്പനികളുടെ കാര്യങ്ങള്‍ പറയാന്‍ തങ്ങള്‍ക്കാവില്ല എന്നാണ് ക്യൂബ് പറഞ്ഞത്.

എന്തായാലും ക്യൂബിന്റെ അത്ഭുതകരമായ വളര്‍ച്ചയുടെ കഥ അത്ര അത്ഭുതത്തോടെയല്ല ഗുജറാത്തില്‍ പ്രചരിക്കുന്നത്.

റോബര്‍ട്ട് വധേര- ജയ് ഷാ; ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീതിദമായ താരതമ്യങ്ങള്‍, വ്യത്യാസങ്ങളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍