UPDATES

ട്രെന്‍ഡിങ്ങ്

ജയലളിതയുടെ മരണം അന്വേഷിക്കുന്നു

പനീര്‍സെല്‍വത്തിന്റെ ആവശ്യം പളനിസാമി അംഗീകരിച്ചിരിക്കുന്നു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ജയലളിത മരിച്ചത്. നീണ്ട ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. ജയ ആശുപത്രിയിലായ നാള്‍ മുതല്‍ ഉടലെടുത്ത ചില ആക്ഷേപങ്ങള്‍ അവരുടെ മരണശേഷം കൂടുതല്‍ ശക്തി പ്രാപിക്കുകയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമുള്ള വാദങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.

അതേസമയം മുഖ്യമന്ത്രി ഇ പളനിസാമിയുടെ ഈ തീരുമാനത്തിനു പിന്നില്‍ എ ഐ എ ഡി എം കെ യുടെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ലയനവും കാരണമായതായി പറയുന്നു. ഒ പനീര്‍ശെല്‍വം വിഭാഗം ലയനത്തിന്റെ ഭാഗമായി നിര്‍ദേശിച്ചിരുന്നവയില്‍ പ്രധാനപ്പെട്ട ആവശ്യമായിരുന്നു ജയലളിതയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം.

കഴിഞ്ഞാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ഒ പനീര്‍ശെല്‍വവും ഇ പളനിസാമിയും ഡല്‍ഹിയില്‍ എത്തിയതും പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനും പിറകെ ഇരുവിഭാഗങ്ങളുടെയും ലയനവും പാര്‍ട്ടിയെ എന്‍ഡിഎയുടെ ഭാഗമാക്കുന്നതിനുള്ള ശ്രമവും സംഭവിക്കാന്‍ പോകുന്നതായി വാര്‍ത്ത പരന്നിരുന്നു. ഇപ്പോഴത്തെ നീക്കങ്ങള്‍ അതിനു ശക്തി പകരുകയുമാണ്. ടിടിവി ദിനകരനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയെന്ന ലക്ഷ്യം കൂടി ഇവര്‍ നടത്തുന്നുണ്ട്.

ജയലളിതയുടെ മരണത്തിനു പിന്നില്‍ ശശികലയ്ക്കും സംഘത്തിനും പങ്കുണ്ടെന്നാണ് പനീര്‍ശെല്‍വവും സംഘവും ആരോപിക്കുന്നത്. ജയയുടെ മരണം അന്വേഷിക്കാനുള്ള തീരുമാനത്തിനൊപ്പം ജയയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡന്‍ മ്യൂസിയം ആക്കാനും സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നിലും ശശികലയെയും സംഘത്തിനും തിരിച്ചടി നല്‍കുകയാണെന്നു തന്നെയാണ് വ്യാഖ്യാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍