UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കി

സര്‍ക്കാരിനെ താഴെയിറക്കുമെന്ന ദിനകരന്റെ വെല്ലുവിളിക്കു പിന്നാലെയാണ് നടപടി

തമിഴ്‌നാട്ടില്‍ രാഷ്ട്രീയനാടകത്തിനു തിരശ്ശീല ഉയര്‍ത്തി ടിടിവി ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. മുഖ്യമന്ത്രി ഇ പളനിസാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ താഴെയിറക്കുമെന്നു ദിനകരന്റെ വെല്ലുവിളി വന്ന് ഒരു ദിവസത്തിനു പിന്നാലെയാണ് സ്പീക്കറുടെ നടപടി. കൂറുമാറിയെന്ന കാരണം മുന്‍നിര്‍ത്തിയാണ് എംഎല്‍എമാരെ ആയോഗ്യരാക്കിയത്. ദിനകരനെയും വി കെ ശശികലയേയും എ ഐ എഡിഎംകെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ ഈ പക്ഷത്തെ അനുകൂലിക്കുന്ന എംഎല്‍എമാരെയും അയോഗ്യരാക്കിയിരിക്കുന്നത്.സ്പീക്കറുടെ നടപടിയെ നിയമപരമായി നേരിടുമെന്നാണ് ദിനകരന്‍ പ്രതികരിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍