UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍; ഇന്ത്യക്കെതിരേ വിമര്‍ശനവുമായി യു എന്‍

മ്യാന്‍മര്‍ -ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വ്യാപകമായി കുഴിബോംബുകള്‍ വെച്ചിട്ടുണ്ടെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുളള ഇന്ത്യയുടെ തിരുമാനത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവാകാശ കൗണ്‍സില്‍  ഉദ്യേഗസ്ഥന്‍ രൂക്ഷമായി വിമര്‍ശിച്ചു. ” സ്വന്തം രാജ്യത്ത് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ വ്യാപകമായ അക്രമത്തിനു വിധേയരാകുമ്പോള്‍ അവരെ തിരിച്ചയക്കാനുളള ഇന്ത്യാസര്‍ക്കാറിന്റെ നടപടിയെ അലപിക്കുന്നു” യുഎന്‍ മനുഷ്യവകാശ കൗണ്‍സില്‍ ചീഫ് സെയദ് റാആദ് അല്‍ ഹുസൈന്‍ പറഞ്ഞു.

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരായി മ്യാന്‍മറില്‍ നടക്കുന്ന ക്രൂരതയ്‌ക്കെതിരേയും അദ്ദേഹം സംസാരിച്ചു. കൗണ്‍സിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 40,000 റോഹിങ്ക്യകള്‍ ഇന്ത്യയില്‍ സ്ഥിരതാമസിക്കാരായുണ്ടെന്നും അതില്‍ 16,000 പേര്‍ രേഖകള്‍ ഉളളവരാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്ത് ആക്രമണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഭാര്‍ത്ഥികളെ തിരിച്ചയക്കാന്‍ ഇന്ത്യ തയ്യാറാവരുതെന്നും അത് അന്താരാഷ്ട്ര നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മ്യാന്‍മറില്‍ ഇപ്പോള്‍ നടക്കുന്ന വംശഹത്യയില്‍ 300,000 പേരെ അഭയാര്‍ത്ഥികളാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2,40000 പേര്‍ ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നും സെയ്ദി കൗണ്‍സിലിനെ അറിയിച്ചു. മ്യാന്‍മര്‍ -ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വ്യാപകമായി കുഴിബോംബുകള്‍ വെച്ചിട്ടുളളതായും അദ്ദേഹം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍