UPDATES

ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സിക വൈറസ് ഭീഷണി

അഴിമുഖം പ്രതിനിധി

ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സിക വൈറസ് എളുപ്പത്തില്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. ഏഷ്യയിലും ആഫ്രിക്കയിലുമായി 200 കോടിയിലധികം ജനങ്ങളാണ് സിക ഭീഷണിയിലെന്ന് ‘ദ ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ്’ ജേണല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏഷ്യ,ആഫ്രിക്കയിലെ എട്ടോളം രാജ്യങ്ങള്‍ സിക ഭീഷണിയിലാണെന്നാണ് ജേണല്‍ പറയുന്നത്.

സിക വൈറസ് പടരാനുള്ള എറ്റവും സാധ്യതയുള്ള രാജ്യങ്ങള്‍ ഇന്ത്യ,ചൈന,ഫിലിപ്പിയെന്‍സ്,ഇന്തോനേഷ്യ,നൈജീരിയ,വിയറ്റ്‌നാം, പാക്കിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യ, ആഫ്രിക്ക പ്രദേശങ്ങളാണെന്നാണ് പഠനത്തില്‍ പറയുന്നത്. സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളിലും സിക ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏഷ്യന്‍ രാജ്യങ്ങളില്‍ ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് സിക എളുപ്പത്തില്‍ പടരാന്‍ സാധ്യത. അതിനാല്‍ ഇന്ത്യയും അത്ര സുരക്ഷിതമല്ല. ജനസാന്ദ്രത കൂടിയ മേഖലകളില്‍ വൈറസ് എത്തിയാല്‍ അവ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്. പാക്കിസ്താനിലോ ബംഗ്ലാദേശിലോ രോഗം പടര്‍ന്നാല്‍ സിക ഇന്ത്യയെയും ബാധിക്കുമെന്നും പഠനത്തിലുണ്ട്.

ലണ്ടന്‍ സ്‌കൂള്‍ ഹൈജീന്‍ ആന്‍ഡ് ട്രോപിക്കല്‍ മെഡിസിന്‍സ്, ഒക്സ്ഫോഡ് സര്‍വകലാശാല, കാനഡയിലെ യൂനിവേഴ്‌സിറ്റി ടൊറന്‍േറാ എന്നിവിടങ്ങളിലെ ഗവേഷകരാണ് ‘ദ ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ്’ ജേണലിനായി പ്രബന്ധം തയാറാക്കിയത്.


നിലവില്‍ സിക ബാധിച്ച പ്രദേശങ്ങളും ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളും

പഠനത്തിന് പല ഘടകങ്ങളും ഗവേഷകര്‍ പരിശോധിച്ചു. സിക കൂടുതലായി കണ്ടെത്തിയ ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഏഷ്യ, ആഫ്രിക്ക മേഖലകളിലേക്ക് യാത്രചെയ്തവരുടെ സ്ഥിതിവിവരക്കണക്ക്, ഈ രാജ്യങ്ങളില്‍ വൈറസ് കടന്നിരിക്കാന്‍ സാധ്യതയുള്ള കൊതുകുകളുടെ സാന്ദ്രത, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ മുന്നില്‍വെച്ചാണ് രോഗബാധക്കുള്ള സാധ്യത ഗവേഷകര്‍ വിലയിരുത്തിയത്.

നിലവില്‍ സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത് 65 രാജ്യങ്ങളിലാണ്. ആഫ്രിക്കയിലാണ് ലാറ്റിനമേരിക്ക കഴിഞ്ഞാല്‍ഏറ്റവും അധികം സിക വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യം സിംഗപൂരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മലേഷ്യയിലും രോഗബാധിതയായ ഒരു ഗര്‍ഭിണിയെ തിരിച്ചറിഞ്ഞു.

സിക വൈറസിനെക്കുറിച്ച് ഇനിയും വൈദ്യശാസ്ത്രത്തിന് വേണ്ടത്ര ധാരണ ലഭിച്ചിട്ടില്ലാത്തതിനാല്‍ ചികിത്സയുടെ കാര്യത്തിലും ഡോക്ടറുമാര്‍ ആശയ കുഴപ്പത്തിലാണ്. മാത്രമല്ല മറ്റു ഭാഗങ്ങളിലേക്ക് വൈറസ് എങ്ങനെ പടരുന്നുവെന്നും കൃത്യമായി മനസ്സിലായിട്ടില്ല. കൊതുകിലൂടെ പകരുന്നു എന്നു കരുതുന്ന വൈറസിനെ ആദ്യമായി സ്ഥിരീകരിച്ചത് കഴിഞ്ഞ വര്‍ഷം ബ്രസീലിലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍