UPDATES

സിനിമാ വാര്‍ത്തകള്‍

തൊണ്ടിമുതല്‍ ബ്രില്ല്യന്റ് എന്ന് ദേശീയ പുരസ്കാര ജൂറി; മലയാളത്തിന് പത്ത് പുരസ്കാരങ്ങള്‍

മികച്ച നടിക്കുള്ള മത്സരത്തില്‍ പാര്‍വതി അവസാനം ഘട്ടം വരെ രംഗത്തുണ്ടായിരുന്നു. ആളൊരുക്കത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരത്തിനായി ഇന്ദ്രന്‍സിനെ പരിഗണിച്ചിരുന്നതായും ശേഖര്‍ കപൂര്‍ പറഞ്ഞു.

മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച സഹനടന്‍, മികച്ച ഛായാഗ്രഹണം, മികച്ച ഡോക്യുമെന്ററി ചിത്രം എന്നിവയടക്കം ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി പത്ത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ നേടിയത്. ഭയാനകം എന്ന ചിത്രത്തിനാണ് ജയരാജിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 2007ല്‍ നാല് പെണ്ണുങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് മലയാളത്തില്‍ നിന്ന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്ന്ത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച സജീവ് പാഴൂരിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച മലയാള ചിത്രമായും തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരഞ്ഞെടുക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ഓരോ അഭിനേതാവും തന്നെ അദ്ഭുതപ്പെടുത്തിയതായും ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു.

ഭയാനകത്തിലൂടെ നിഖില്‍ എസ് പ്രവീണ്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടി. വയനാട്ടിലെ പണിയ ആദിവാസി സമുദായത്തെക്കുറിച്ച് അനീഷ്‌ മാപ്പിള ഒരുക്കിയ സ്ലേവ് ജെനസിസ് മികച്ച ഡോക്യുമെന്‍ഡറിക്കുള്ള പുരസ്കാരം നേടി. മികച്ച ഗായകനുള്ള പുരസ്കാരം കെജെ യേശുദാസ് നേടി. പിടി കുഞ്ഞുമുഹമ്മദ്‌ സംവിധാനം ചെയ്ത വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം. 1994ലാണ് യേശുദാസ് അവസാനമായി ദേശീയ പുരസ്കാരം നേടിയത്. ദേശീയ പുരസ്കാരം നേടിയ ശേഷം തന്നെ ഇനി ദേശീയ പുരസ്കാരത്തിനായി പരിഗണിക്കരുത് എന്ന് യേശുദാസ് അഭ്യര്‍ഥിച്ചിരുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. പാര്‍വതിക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള മത്സരത്തില്‍ പാര്‍വതി അവസാനം ഘട്ടം വരെ രംഗത്തുണ്ടായിരുന്നു. ആളൊരുക്കത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരത്തിനായി ഇന്ദ്രന്‍സിനെ പരിഗണിച്ചിരുന്നതായും ശേഖര്‍ കപൂര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍