UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയത കടന്നു വരുന്ന നിമിഷങ്ങള്‍ അഥവാ ദേശദ്രോഹികള്‍ സൃഷ്ടിക്കപ്പെടുന്ന വിധം

Avatar

സാജു കൊമ്പന്‍

തിരുവനന്തപുരം ശ്രീ പത്മനാഭ തിയറ്ററിലാണ് ഈ അടുത്ത കാലത്ത് സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിച്ചു തുടങ്ങിയത്. ആദ്യമൊക്കെ ഒരപരിചിതത്വം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് എല്ലാവര്‍ക്കും ശീലമായി കഴിഞ്ഞിരിക്കുന്നു. തിയറ്ററില്‍ പരസ്യങ്ങളുടെ സ്ലോട്ട് കഴിയുന്ന മുറക്കെ ദേശീയ ഗാനം വരുമെന്നും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും ഒരു തോന്നല്‍ ഒരു അശരീരി കണക്കെ അവിടെ പരക്കും. ആദ്യമായെത്തുന്ന സംശയാലുക്കള്‍ ഒന്ന് മടിക്കുമെങ്കിലും പിന്നെ പതുക്കെ എഴുന്നേല്‍ക്കും. ചിലര്‍ ചുറ്റും നോക്കുന്നുണ്ടാകും ആരെങ്കിലും എഴുന്നേല്‍ക്കാതിരിക്കുന്നുണ്ടോ എന്ന്. തിരുവനന്തപുരത്ത് ദേശീയഗാനാലാപനം ഇപ്പോള്‍ മൂന്ന് സര്‍ക്കാര്‍ തീയാറ്ററുകളിലും ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ മറ്റേതെങ്കിലും തിയറ്ററില്‍ ഇങ്ങനെ ഇരു ചടങ്ങ് ഉണ്ടോ എന്ന് എനിക്കറിയില്ല. അല്ലെങ്കില്‍ ഒരു കച്ചവട സ്ഥാപനത്തിന് ഇതുപോലെ ചെയ്യാമോ എന്നതിന്‍റെ നിയമ വശങ്ങളും അറിയില്ല. എങ്കിലും ദേശീയതയെ കുറിച്ചും ആരാണ് ദേശസ്നേഹി/ദേശവിരുദ്ധന്‍(ദ്ധ) എന്നതിനൊക്കെ കുറിച്ചും ഗൌരവതരമായ ചര്‍ച്ചയ്ക്ക് ഇത് ഇടയാക്കിയിരിക്കുന്നു എന്നതാണ് കൌതുകകരം.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിള തിയറ്ററില്‍ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ കാണാന്‍ ചെന്ന ഒരു സംഘം യുവാക്കള്‍ തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന സമയത്ത് എഴുന്നേറ്റ് നിന്നില്ലെന്നും കൂവിയെന്നും അതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ കശപിശയുടെ അടിസ്ഥാനത്തില്‍ സംഘത്തില്‍ പെട്ട സല്‍മാന്‍ എന്ന യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അത്യാവശ്യം ചര്‍ച്ച ആയിരിക്കുകയാണ്. ഈ കേസിന്‍റെ കാര്യ കാരണങ്ങളിലേക്ക് ഇറങ്ങിപ്പോകുകയല്ല ഇവിടെ ഉദ്ദേശ്യം. മറിച്ച് ആണ്ടില്‍ ഒരു ആഗസ്ത് 15നു മധുരമായി മാത്രം എത്തിയിരുന്ന ദേശീയത അടിക്കടി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയും നമ്മളെ ദേശ സ്നേഹിയാണ് എന്ന് തെളിയിക്കാന്‍ ബാധ്യസ്ഥരാക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളെ ഓര്‍ത്തെടുക്കുകയാണ് ഇവിടെ.

1
ആറ്റുകാല്‍ പൊങ്കാല തലേന്ന് തിരുവനന്തപുരത്തെ ശ്രീ പത്മനാഭ തീയറ്റര്‍. സെക്കണ്ട് ഷോ. ക്രിക്കറ്റ് പശ്ചാത്തലമായ 1983 എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. തിയറ്ററിന് പുറത്ത് തെരു വീഥികള്‍ നിറയെ സ്ത്രീകളും തിയറ്ററിനകം നിറയെ യുവാക്കളും. പതിവ് പോലെ ദേശീയ ഗാന ദൃശ്യങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവരും എഴുന്നേല്‍ക്കുന്നു. പതിവിന് വിരുദ്ധമായി ദേശീയ ഗാനം കഴിഞ്ഞ ഉടനെ തിയറ്ററില്‍ മുദ്രാവാക്യം മുഴങ്ങി, “ബോലൊ ഭാരത് മാതാ കീ ജയ്”

2
ഈ അടുത്ത് വാട്സാപ്പില്‍ പ്രചരിച്ച ഒരു മെസേജാണ് ഏറെ കൌതുകകരമായി തോന്നിയത്. നമ്മുടെ പ്രൊഫൈല്‍ ചിത്രം മാറ്റി പകരം ദേശീയ പതാക ആക്കാനാണ് മെസേജിലെ ആവശ്യം. അത് കണ്ടതിന്റെ അടുത്ത ദിവസം മുതല്‍ പലരുടേയും പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയായി മാറുന്നത് കാണാമായിരുന്നു. അങ്ങനെ പ്രൊഫൈല്‍ മാറ്റിയവന്‍ ദേശ സ്നേഹിയും അല്ലാത്തവന്‍ ദേശ സ്നേഹമില്ലാത്തവനുമായി മാറി.

ബെസ്റ്റ് ഓഫ് അഴിമുഖം

1983ഉം ആറ്റുകാല്‍ പൊങ്കാലയും
ഭൂമിയിലെ രാജാക്കന്‍മാര്‍
ഇവിടെ ഐക്യം പ്രതിമയാകുന്നു
രാഷ്ട്രീയ സമൂഹത്തിന്‍റെ നിശബ്ദത നമ്മെ നയിക്കുന്നതെങ്ങോട്ട്?
നമ്മുടെ കോടതികള്‍ ആര്‍ക്ക് വേണ്ടിയാണ്?


ഈ അടുത്ത് ഭാരത് ഗ്യാസില്‍ നിന്നു ഒരു എസ് എം എസ് വന്നു. ഗ്യാസ് സബ്സിഡി ഉപേക്ഷിക്കൂ. രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളിയാകൂ.. ഇപ്പോള്‍ 2500 പേര്‍ സ്വന്തം ഇഷ്ട പ്രകാരം അങ്ങനെ ചെയ്തു കഴിഞ്ഞെന്നും ആ എസ് എം എസില്‍ പറയുന്നുണ്ട്. അപ്പോള്‍ സബ്സിഡി ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത ഞാന്‍ രാഷ്ട്ര പുരോഗതിയില്‍ താത്പര്യമില്ലാത്തവന്‍. മറ്റൊരര്‍ഥത്തില്‍ ദേശ സ്നേഹമില്ലാത്തവന്‍.

4
ആഗസ്ത് 17-ആം തീയതി മംഗളം ദിനപത്രത്തില്‍ ‘നായയെ ദേശീയ പതാക പുതപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയാണ് മറ്റൊന്ന്. ‘സ്വാതന്ത്ര്യ ദിനത്തില്‍ തെരുവു നായയെ ദേശീയ പതാക പുതപ്പിച്ച് റോഡിലൂടെ നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല നഗര സഭ 13-ആം വാര്‍ഡില്‍ പുത്തന്‍ വീട്ടില്‍ എസ് ദിവാകരനെയാണ് പിടികൂടിയത്. തെരുവു നായ്ക്കള്‍ക്ക് പതിവായി ഭക്ഷണം നല്‍കാറുള്ള ദിവാകരന്‍ നായയെ ദേശീയ പതാക പുതപ്പിച്ച് റോഡിലൂടെ നടത്തുകയായിരുന്നു.’ മംഗളം വാര്‍ത്ത തുടരുന്നു.

ദേശീയ പതാകയോടും ദേശീയ ഗാനത്തോടും രാജ്യത്തെ പൌരന്‍ കാണിക്കേണ്ട ആദരവിനെ കുറിച്ചും നടപടികളെക്കുറിച്ചും പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഹോണര്‍ ആക്ടില്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട്. അത് പാലിക്കാന്‍ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്ന രാജ്യത്തെ ഏതൊരു പൌരന്‍/പൌരിയും ബാധ്യസ്ഥരാണ്. എന്നാല്‍  അതിനുമപ്പുറത്തേക്ക് പ്രദര്‍ശിപ്പിക്കപ്പെടുന്ന, നിര്‍ബന്ധിക്കപ്പെടുന്ന ദേശീയതയിലൂന്നിയുള്ള അതി വൈകാരികത തീര്‍ച്ചയായും നമ്മുടെ സമൂഹം കൂടുതല്‍ കൂടുതല്‍ വലതുപക്ഷത്തോട്ട് നീങ്ങി കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവായി തന്നെ വേണം കാണാന്‍. അതിന്‍റെ ഭാഗമായി ഒരൊറ്റ സംസ്കാരവുമായി തന്‍മയീഭവിപ്പിച്ചു കാണാനുള്ള ശ്രമവും കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല. ദേശീയത സംസ്കാരം എന്ന ഏക ശിലാരൂപത്തിലേക്ക് ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ സര്‍വ വൈവിധ്യങ്ങളെയും ഒതുക്കികളയുക പലപ്പോഴും സാധ്യമല്ലെന്നിരിക്കെ ദേശീയതയെ കുറിച്ചും ദേശ സ്നേഹത്തെക്കുറിച്ചും അടിക്കടി പുറത്ത് വരുന്ന സംഭവങ്ങളും വാഗ്ധോരണികളും ദേശദ്രോഹികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും. അറിഞ്ഞും അറിയാതെയും.  

എന്തായാലും ഇക്കാര്യത്തില്‍ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സല്‍മാന്‍റെ മുന്‍ഗാമികള്‍ വലിയ പുള്ളികളാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി, മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍, ബോളിവുഡ് നടി മല്ലികാ ഷെരാവത്ത് ഇങ്ങനെ പോകുന്നു പട്ടിക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍