UPDATES

ട്രെന്‍ഡിങ്ങ്

താപനിലയങ്ങള്‍ സുരക്ഷിതമാക്കാന്‍ കഴിയാത്തവരുടെ ആണവോര്‍ജ്ജ വാചകമടികള്‍

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എന്‍ടിപിസി താപ വൈദ്യുതി നിലയത്തിലുണ്ടായ സ്‌ഫോടനത്തിന് കാരണമായത് മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച പവര്‍ യൂണിറ്റാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസും ടെലഗ്രാഫും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എന്‍ടിപിസി താപ വൈദ്യുതി നിലയത്തിലുണ്ടായ സ്‌ഫോടനത്തിന് കാരണമായത് മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ച പവര്‍ യൂണിറ്റാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസും ടെലഗ്രാഫും റിപ്പോര്‍ട്ട് ചെയ്യുന്നു. 29 പേര്‍ മരിച്ചിരിക്കുന്നു. ഇന്ത്യന്‍ താപവൈദ്യുതി നിലയങ്ങളില്‍ ഇത്രയും വലിയ ദുരന്തം ആദ്യമാണ്. സബ്‌സിഡിക്കായി പവര്‍ യൂണിറ്റ് നേരത്തെ തുടങ്ങുകയായിരുന്നെന്നും മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കി പണി പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ആവശ്യമായ ട്രയല്‍ റണ്ണുകള്‍ നടത്താതെയാണ് ഉല്‍പ്പാദനം തുടങ്ങിയിരിക്കുന്നതെന്നും പെട്ടെന്ന് തുടങ്ങാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദവും ഉണ്ടായിരുന്നെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ മനോജ് പാണ്ഡെ ആരോപിക്കുന്നു. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

NTPC blast: Death toll reaches 29, early probe shows safety norms violated, boiler ops went wrong

ബോയ്ലറുമായി ബന്ധപ്പെട്ട സാധാരണ നടപടിക്രമങ്ങളിലുണ്ടായിരിക്കുന്ന ഗുരുതര വീഴ്ചയെ പറ്റി ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു. താപനിലയങ്ങളില്‍ പോലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തവരും ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്നവരുമാണ്, എത്രയൊക്കെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാലും വലിയ അപകട സാധ്യതയുള്ള ആണവ നിലയങ്ങള്‍ അനിവാര്യമാണെന്ന് വാദിക്കുന്നത്.

https://www.telegraphindia.com/india/haste-charge-after-blast-183084

ക്രിമിനല്‍ കേസുകളില്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ജനപ്രതിനിധികളായ രാഷ്ട്രീയക്കാരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം ഇന്ത്യയില്‍ അഴിമതി തുടച്ചുനീക്കാന്‍ സഹായകമാക്കുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുഖപ്രസംഗം അഭിപ്രായപ്പെടുന്നത്. വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി ഇല്ല എന്ന ധൈര്യത്തിലാണ് നേതാക്കന്മാര്‍ ഇതുവരെ അഴിമതി നടത്തിവന്നത് എന്ന് തോന്നുന്നില്ല. രാഷ്ട്രീയക്കാര്‍ക്ക് തുല്യമായ രീതിയിലോ അതിന് ഒരു പണത്തൂക്കം മുന്നിലോ വരുന്ന അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെയും രാജ്യത്ത് ഏറ്റവും വലിയ കൊള്ള നടത്തുന്ന കോര്‍പ്പറേറ്റ് മുതലാളിമാരേയും വിചാരണ ചെയ്യാനും പ്രത്യേക കോടതികള്‍ സ്ഥാപിക്കേണ്ടി വരും. പക്ഷെ ഉള്ള കോടതിയില്‍ തന്നെ കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ലെന്നാണ് സുപ്രീംകോടതിയുടെ ഏറെ കാലമായുള്ള പരാതി.

http://paper.hindustantimes.com/epaper/viewer.aspx

അതേസമയം വിചാരണ നീണ്ടുപോകുന്നത് മൂലം നേതാക്കന്മാര്‍ വേട്ടയാടപ്പെടുകയോ അവരുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാവുകയോ അധികാരത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ നഷ്ടമാവുകയോ അല്ല ഉണ്ടാകുന്നതെന്നും മറിച്ച് കേസിനേയും നിയമവ്യവസ്ഥയേയും സ്വാധീനിക്കാനും ഉപജാപങ്ങള്‍ നടത്താനുമുള്ള അവസരം അവര്‍ക്ക് ലഭിക്കുകയാണ് ചെയ്യുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് അഭിപ്രായപ്പെടുന്നു. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തോട് യോജിക്കാന്‍ കഴിയില്ലെന്നും മുഖപ്രസംഗം പറയുന്നു. ആജീവനാന്ത വിലക്കുകള്‍ ഒരു മേഖലയിലും ഉണ്ടാകാന്‍ പാടില്ല.

പ്രണയത്തിന്റെ ബോംബ് പൊട്ടിയ മുക്കത്ത് മറ്റൊരു ‘ബോംബ്’

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍