UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാന്‍സ് നായക് ഹനമന്തപ്പയ്ക്ക് രാഷ്ട്രത്തിന്റെ പ്രണാമം; ചിത്രങ്ങള്‍ കാണാം

അഴിമുഖം പ്രതിനിധി

രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും വിഫലമാക്കി മരണത്തിനു കീഴടങ്ങിയ ലാന്‍സ് നായിക് ഹനമന്തപ്പ കോപ്പാഡിന് രാഷ്ട്രത്തിന്റെ അന്തിമ പ്രണാണം. ഇന്നു രാവിലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം. ന്യൂഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ പൊതുദര്‍ശനത്തിനു വച്ച സൈനികന്റെ മൃതദേഹത്തില്‍ പ്രതിരോധ മന്ത്രിയും കരസേന മേധാവിയും ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സിയാചിനിലെ സോനം മേഖലയില്‍ സൈനിക പോസ്റ്റിനു മുകളിലേക്ക് കഴിഞ്ഞയാഴ്ച്ചയാണ് മഞ്ഞുമല ഇടിഞ്ഞു വീണ് അപകടം ഉണ്ടാകുന്നത്. അപകടത്തില്‍പ്പെട്ട ഒമ്പതു സൈനികരുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. അപകടം നടന്ന് ഒരാഴ്ച്ചയ്ക്കുശേഷം 25 അടി ആഴത്തില്‍ നിന്നാണ് ഹനമന്തപ്പയെ ജീവനോടെ പുറത്തെടുത്തത്. രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സ നല്‍കിയെങ്കിലും അകന്നു നിന്ന മരണം ഒടുവില്‍ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍