UPDATES

കുട്ടിക്കുറുമ്പന്‍ കുട്ടിയാന ഈ വീട്ടില്‍ ഉണ്ടാക്കുന്ന പുകിലുകള്‍ ചില്ലറയല്ല-വീഡിയോ

അഴിമുഖം പ്രതിനിധി

വീട്ടില്‍ ഒരു കുട്ടിയാനയുണ്ടെങ്കില്‍ നല്ല രസമായിരിക്കും അല്ലെ. എന്നാല്‍ ആ കുട്ടിയാന ഒരു കുറുമ്പനാണെങ്കില്‍ എന്തായിരിക്കും സ്ഥിതി. ആ കുറുമ്പന് അകമ്പടിയായി ജീറാഫ്, ചീറ്റപ്പുലി, ഉറമ്പുതീനി, ഒട്ടകപക്ഷിയുമൊക്കെ കൂട്ടിനുണ്ടെങ്കില്‍ ആ വീട് ആകെ ജഗപൊഗയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. ആ ജഗപൊഗകള്‍ കാണമമെങ്കില്‍ ഈ വീഡിയോ ഒന്നു കണ്ടാല്‍ മതി.

അനാഥരായ മൃഗങ്ങളെ ദത്തെടുത്തു വളര്‍ത്തുന്നതാണ് റോസി ഡാന്‍ക്വ്രറ്റ്‌സിന്റെ പ്രധാന ഹോബി. ഈ മൃഗങ്ങളെയൊക്കെ കൂട്ടിലിട്ടു വളര്‍ത്തുകയല്ല റോസ് ചെയ്യുന്നത്. അവരെ തന്റെ വീട്ടിലും പരിസരത്തുമൊക്കെ സ്വതന്ത്രമായി വിടുകയും ചെയ്യും. അതുകൊണ്ട് റോസിക്കുണ്ടാകുന്ന തൊന്തരവുകള്‍ ചില്ലറയില്ല.

റോസിക്കിപ്പോള്‍ പിടിപ്പതുപണി തരുന്നതു ഒരു ആനക്കുട്ടിയാണ്. മോയോ എന്ന ഇവള്‍ റോസിയെ അനങ്ങാന്‍ സമ്മതിക്കില്ല. അത്രക്കു കുരുത്തക്കേടാണ് കക്ഷിയുടെ കൈയ്യിലിരിക്കുന്നത്. അടുക്കളയില്‍ കയറി പാത്രങ്ങള്‍ തട്ടി മറിച്ചിടുക, അവിടെയും ഇവിടെയുമൊക്കെ പോയി തലയിടുക, സോഫയില്‍ പോയി കിടന്നുറങ്ങുക, വീട്ടിനകത്ത് മൂത്രം ഒഴിക്കുക മൊത്തതില്‍ ഒരു വികൃതികുട്ടിയായി റോസിയെ വട്ടം കറക്കുകയാണ് മോയോ.

എന്തൊക്കെയാണെങ്കിലും റോസിക്ക് മോയോയെക്കുറിച്ച് നല്ലതെ പറയാനുള്ളൂ. ഇവളുടെ ജീവിതത്തിലെ ഒരുഭാഗം ത്‌ന്നെയാണ് റോസി. റോസിയുടെ അടുത്തെ ഇവള്‍ കുറുമ്പുകള്‍ കാണിക്കുകയുള്ളൂ. അല്ലെങ്കില്‍ വളരെ മര്യാദകാരത്തിയാണ് മോയോ. മോയോയ്ക്ക് റോസിയെ ഒരു ദിവസംപോലും കാണാതിരിക്കാന്‍ കഴിയില്ല. റോസിയെ കണ്ടില്ലെങ്കില്‍ മോയോ അവിടെ മുഴുവന്‍ തലകുത്തി മറിക്കുമെന്നാണ് റോസി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍