UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു; രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശം

മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദു ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശം.

നിയമസഭ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റില്‍ സിദ്ദു മത്സരിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ സിദ്ദുവാണ് ഇവിടുത്തെ എംഎല്‍എ കഴിഞ്ഞ നവംബറില്‍ ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 14നാണ് ബിജെപി വിട്ടത്. അന്നുമുതല്‍ സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആംആദ്മി പാര്‍ട്ടി നേതൃത്വവുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.

പാര്‍ട്ടി അധികാരത്തിലേറിയാല്‍ ഉപമുഖ്യമന്ത്രി പദവി നല്‍കാമെന്ന് വരെ ആംആദ്മി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല. ഇതോടെ ബെയിന്‍സ് സഹോദരന്മാരുമായി ചേര്‍ന്ന് സിദ്ദു രൂപീകരിച്ച ആവാസ് ഇ- പഞ്ചാബ് എന്ന സംഘടന പിളരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശനം. 2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുള്ള സിദ്ദുവിന്റെ ജനസമ്മിതി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയോടും അകാലിദള്‍-ബിജെപി സഖ്യത്തോടും കടുത്ത വെല്ലുവിളി നിരേടേണ്ടി വരുന്ന കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍