UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിദ്ദു തിങ്കളാഴ്ച ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും

കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സിദ്ദു ബിജെപിയില്‍നിന്നും രാജിവച്ചത്

മുന്‍ ബിജെപി എംപി നവജ്യോത് സിംഗ് സിദ്ദു തിങ്കളാഴ്ച ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗിന്റെയും സാന്നിധ്യത്തിലായിരിക്കും സിദ്ദു പാര്‍ട്ടി അംഗത്വം സ്വീകരിക്കുക. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ അമൃത്സറില്‍ നിന്നായിരിക്കും ഈ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മത്സരിക്കുക.

കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സിദ്ദു ബിജെപിയില്‍നിന്നും രാജിവച്ചത്. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഭാര്യ നവജോത് കൗര്‍ സിദ്ദു നവംബറില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപി വിട്ട് സിദ്ദു ആവാസ് പഞ്ചാബ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍