UPDATES

വായിച്ചോ‌

വര്‍ഗീസിനെ കൊടും കുറ്റവാളിയും കവര്‍ച്ചക്കാരനുമാക്കി സംസ്ഥാന ആഭ്യന്തര വകുപ്പ്

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനാല്‍ നഷ്പരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

കൊല്ലപ്പെട്ട നക്‌സല്‍ നേതാവ് വര്‍ഗീസ് കൊടും കുറ്റവാളിയാണെന്നും കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന വര്‍ഗീസ് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും കേരള ആഭ്യന്തര വകുപ്പ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെക്കുറിച്ച് ഇത്തരത്തില്‍ വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനാല്‍ നഷ്പരിഹാരം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

വര്‍ഗീസിനെ പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് മുമ്പ് കോടതി കണ്ടെത്തിയിരുന്നത്. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നത്തെ ഐ.ജി ആയിരുന്ന ലക്ഷ്മണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കെ ലക്ഷ്മണയെ സര്‍ക്കാര്‍ വിട്ടയ്ക്കുകയായിരുന്നു.

വര്‍ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഏറ്റവും ആദ്യം വന്ന ഔദ്യോഗിക വിശദീകരണം. എന്നാല്‍ മരിച്ച് 18 വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രന്‍ നായര്‍ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തല്‍, വര്‍ഗീസ് കൊല്ലപ്പെട്ടത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അല്ലെന്നും വര്‍ഗീസിനെ പിടിച്ച് കൈകാല്‍ ബന്ധിച്ച ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്നുമായിരുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/vGzy47

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍