അഴിമുഖം പ്രതിനിധി
ചലച്ചിത്രതാരം നയന്‍താരയ്ക്കു നേരെ അജഞാതരുടെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. നയന്‍സിന്റെ ചെന്നൈയിലെ സ്വകാര്യവസതിയില്‍വെച്ചായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ആക്രമണത്തില്‍ താരത്തിന്റെ മൂക്കിനും നെറ്റിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പറയുന്നത്.
ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും നടനും നിര്‍മാതാവുമായ ഒരാളാണ് ഇതിനു പിന്നില്‍ എന്നും പറഞ്ഞു കേള്‍ക്കുന്നു. ഇയാളും നയന്‍ താരയും തമ്മില്‍ മുമ്പ് പ്രണയത്തിലായിരുന്നുവെന്നും പറയുന്നു.
അതേസമയം ഇത്തരമൊരു ആക്രമണം നടന്നതായി നയന്‍ താരയുടെയോ അവരുമായി ബന്ധമുള്ള ആരുടെയെങ്കിലോ പ്രതികരണം ഉണ്ടായിട്ടില്ല. വിക്രം നായകനാകുന്ന ഇരുമുഖന്‍ എന്ന ചിത്രത്തിലാണ് നയന്‍ താരയിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ത്തിയുടെ കശ്‌മോറ എന്ന ചിത്രത്തിലും നയന്‍സ് അഭിനയിക്കുന്നുണ്ട്.