UPDATES

നാസികളുടെ തടവുകാര്‍ ഐസില്‍ നൃത്തം ചെയ്യുമ്പോള്‍

അഴിമുഖം പ്രതിനിധി

റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമിര്‍ പുടിന്‌റെ വക്താവിന്‌റെ ഭാര്യ ഒരു വലിയ വിവാദമുണ്ടാക്കിയിരിക്കുന്നു. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ തടവുകാരുടെ യൂണിഫോം ധരിച്ച് ഒരു ഐസ് ഡാന്‍സിനെത്തി, പുടിന്‌റെ വക്താവ് ദിമിത്രി പെസ്‌കോവിന്‌റെ ഭാര്യ ടാറ്റിയാന നാവ്കയാണ് പുലിവാല് പിടിച്ചത്. വിമര്‍ശകര്‍ ഇതിനെ ഹോളോകോസ്റ്റ് ഓണ്‍ ഐസ് എന്ന് വിളിക്കുന്നു.

മുന്‍ ഒളിമ്പിക് ഐസ് ഡാന്‍സറാണ് ടാറ്റിയാന നാവ്ക. ടാറ്റിയാനയും ഡാന്‍സിംഗ് പാര്‍ട്‌നര്‍ ആേ്രന്ദ ബര്‍കോവ്‌സ്‌കിയും തടവുകാരുടെ വേഷത്തില്‍ ഐസ് ഏജ് എന്ന ടിവി ഷോയിലാണ് പങ്കെടുത്തത്. ലൈഫ് ഈസ് ബ്യൂട്ടിബുള്‍ എന്ന ഇറ്റാലിയിന്‍ ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു പാട്ട്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ തടവിലായ അച്ഛനും മകനുമാണ് ചിത്രത്തിലുള്ളത്. തങ്ങള്‍ അനുവഭവിക്കുന്ന ദുരിതം ഒരു കളിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് അച്ഛന്‍. ടാറ്റിയാനയും ആന്ദ്രേയും പാന്‌റോമൈം ശൈലിയിലാണ് നൃത്തം അവതരിപ്പിച്ചത്. കുട്ടി ഇവിടെ സാങ്കല്‍പ്പികമാണ്. എന്നാല്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില ഭീകരമായ അനുഭവങ്ങളെ മൈമാക്കി ചിത്രീകരിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ലണ്ടനിലെ റഷ്യന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നൂറ് കണക്കിന് പ്രതിഷേധ ട്വീറ്റുകളാണ് വന്നത്.

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍