UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മന്ത്രി സ്ഥാനം, രണ്ട് എന്‍സിപി എംഎല്‍എമാര്‍ക്കും മന്ത്രിമാരാകണം

അഴിമുഖം പ്രതിനിധി

ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പമാണെങ്കിലും കേരളത്തില്‍ എന്‍സിപി എല്‍ഡിഎഫിലാണ്. സോണിയ ഗാന്ധിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് വിട്ടു പോയി എന്‍സിപി രൂപീകരിച്ച ശരദ് പവാര്‍ പിന്നീട് അധികാരം നേടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുകയുമായിരുന്നു. എന്നാല്‍ എന്‍സിപി കേരളത്തില്‍ എല്‍ഡിഎഫുമായിട്ടാണ് സൗഹൃദം. ഇത്തവണ രണ്ട് എംഎല്‍എമാരെ അവര്‍ക്ക് വിജയിപ്പിക്കാനുമായി. എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും.

പാര്‍ട്ടിക്ക് ഒരു മന്ത്രി സ്ഥാനമാണ് എല്‍ഡിഎഫില്‍ നിന്നും ലഭിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടു പേരും മന്ത്രിയാകണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. ഇത് പാര്‍ട്ടിയില്‍ തര്‍ക്കത്തിന് വഴിതെളിച്ചു. ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടര വര്‍ഷം വീതം ഇരുവര്‍ക്കും നല്‍കാമെന്ന സമവായത്തിലെത്തിയെങ്കിലും ഇപ്പോള്‍ ആദ്യം ആര് മന്ത്രിയാകുമെന്ന തര്‍ക്കങ്ങളാണ് പാര്‍ട്ടിയെ കുഴക്കുന്നത്. എന്നാല്‍ മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പ്രഫുല്‍ പട്ടേല്‍ നിഷേധിച്ചു.

മന്ത്രിയെ നിശ്ചയിക്കുന്നത് ദേശീയ നേതൃത്വത്തെ ഏല്‍പ്പിക്കാന്‍ എന്‍സിപി യോഗം തീരുമാനിച്ചു. ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കും. പ്രഫുല്‍ പട്ടേല്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍