UPDATES

ഡല്‍ഹി എന്‍.സി.യു.ഐ വെടിവയ്പ്; നിറയൊഴിച്ചത് പരിക്കേറ്റ യുവതിയുടെ കാമുകന്‍

അഴിമുഖം പ്രതിനിധി

ദക്ഷിണ ഡല്‍ഹിയിലെ എന്‍സിയുഐ (നാഷണല്‍ കോ ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ) ക്യാമ്പസില്‍ നടന്ന വെടിവയ്പില്‍, പരിക്കേറ്റ യുവതിയുടെ കാമുകനാണ് നിറയൊഴിച്ചതെന്ന് റിപ്പോര്‍ട്ട്. സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിളിന്‌റെ മകനായ നോയ്ഡ സ്വദേശി കാജല്‍ സര്‍ക്കാരാണ് (32) വെടിവയ്പ് നടത്തിയത്. അച്ഛന്‌റെ തോക്ക് ഉപയോഗിച്ചായിരുന്നു വെടിവയ്പ്. ആസാം സ്വദേശികളായ 26കാരിയ്ക്കും ഭര്‍ത്താവ് രാജേന്ദറിനുമാണ് (31) വെടിയേറ്റത്.

എന്‍സിയുഐ ക്യാമ്പസില്‍ മൂന്ന് മാസത്തെ കോഴ്‌സ് ചെയ്ത് വരുകയാണ് യുവതി. വിവാഹ ബന്ധം വേര്‍പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് യുവതി കാജല്‍ സര്‍ക്കാരിനോട് പറഞ്ഞിരുന്നു. ഇതാണ് പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കത്തിന് ശേഷം രാജേന്ദറിനും ഭാര്യയ്ക്കും നേരെ കാജല്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് സ്വയം വെടിവച്ചു. മൂന്ന് പേരെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

വെടിവയ്പ് സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുകയാണ്. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കാജല്‍ സര്‍ക്കാരിന്‌റെ പിതാവ് കോണ്‍സ്റ്റബില്‍ ജിതന്‍ സര്‍ക്കാരിനേയും കസ്റ്റഡിയിലെടുത്തേക്കും.          

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍