UPDATES

രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ചടങ്ങില്‍ ആര്‍എസ്എസ് അവര്‍ണര്‍ക്ക് അയിത്തം കല്‍പ്പിച്ചതായി ആക്ഷേപം രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ചടങ്ങില്‍ ആര്‍എസ്എസ് അവര്‍ണര്‍ക്ക് അയിത്തം കല്‍പ്പിച്ചതായി ആക്ഷേപം

അഴിമുഖം പ്രതിനിധി

ബ്രാഹ്മണനായ രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ഗുരുവായൂരിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയില്‍ നിന്ന് അവര്‍ണര്‍ക്ക് അയിത്തം പ്രഖ്യാപിച്ച് മാറ്റിനിര്‍ത്തിയതായി ആക്ഷേപം. ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ എത്തിയ ചടങ്ങില്‍ അവര്‍ണര്‍ക്ക് കസേര നല്‍കേണ്ടെന്നും രാഹുലിനെ അവര്‍ണര്‍ തൊട്ട് അശുദ്ധമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആര്‍.എസ്.എസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് പറയുന്നത്. 

ചടങ്ങില്‍ താഴ്ന്ന ജാതിക്കാരായവരെ ഇരുത്തേണ്ടെന്ന നിലപാട് പരസ്യമായാണ് ആര്‍.എസ്.എസ് നേതൃത്വം കൈക്കൊണ്ടത്. ഈഴവനാണെന്ന കാരണത്താല്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ദയാനന്ദന്‍ മാമ്പുള്ളിയെയും ഒരുമനയൂര്‍ പഞ്ചായത്തംഗം സിന്ധു അശോകനെയും വേദിയില്‍ കയറ്റിയില്ല. എന്‍ഡിഎ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ പ്രതിനിധിയായിപ്പോലും ചടങ്ങില്‍ പങ്കെടുപ്പിച്ചത് സവര്‍ണനെയായിരുന്നു. പരിപാടിയില്‍ നിന്നും അവര്‍ണരെ ഒഴിവാക്കിയതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പ്രതിഷേധമുയര്‍ന്നപ്പോള്‍ പ്രശ്‌നം ഒതുക്കാനായി നിബന്ധനകളോടെ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അനീഷിന് അധ്യക്ഷനാകാന്‍ അനുമതി നല്‍കയതായും ആക്ഷേപമുണ്ട്. ഇതിനിടെ സംഭവം വാര്‍ത്താസമ്മേളനം നടത്തി പറയാന്‍ തീരുമാനിച്ച ഒരു ബിജെപി നേതാവിനെ ആര്‍എസ്എസുകാര്‍ സ്ഥലത്തുനിന്നും മാറ്റിയതായും ഇതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പറയുന്നു.

അസേമയം താന്‍ പങ്കെടുത്ത ചടങ്ങില്‍ അയിത്തം മൂലം ആള്‍ക്കാരെ മാറ്റി നിര്‍ത്തിയതായുള്ള വാര്‍ത്തകള്‍ വെറും തമാശയാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. എസ് എഫ് ഐ/ ഡിവൈഎഫ് ഐ പരിപാടികളില്‍ അടക്കം പങ്കെടുത്തിട്ടുള്ള ഒരാളാണ് താനെന്നും അന്നൊന്നും ആരും എനിക്ക് തൊട്ട് അശുദ്ധി ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കിട്ടുന്നു. ബ്രാഹ്മണരല്ലാത്ത പൂജാരിമാരും ക്ഷേത്രങ്ങളില്‍ വേണമെന്നു പറയുന്നൊരാളാണ് താനെന്നും രാഹുല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍