UPDATES

മുത്തലാക്ക് വേണ്ടെന്ന് മുസ്ലിം സ്ത്രീകള്‍: സര്‍വേ റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

വിവാഹ മോചനത്തിനായി മൂന്ന് തവണ തലാക്ക് ചൊല്ലുന്ന സമ്പ്രദായം വേണ്ടെന്ന് മുസ്ലിം സ്ത്രീകള്‍. ഒരു വനിതാ അവകാശ സംഘടന നടത്തിയ സര്‍വേയിലാണ് മുസ്ലിം സ്ത്രീകള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനത്തില്‍ അധികം പേരും മുത്തലാക്കിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. ഭാരതീയ മുസ്സിം മഹിളാ ആന്ദോളന്‍ എന്ന സംഘടനയാണ് സര്‍വേ നടത്തിയത്. ശൈശവ വിവാഹം നിരോധിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് സ്ത്രീകളും അഭിപ്രായപ്പെട്ടു. കൂടാതെ ഇന്ത്യയില്‍ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിയന്ത്രിക്കുന്ന മുസ്ലിം വ്യക്തിഗത നിയമത്തിലും പരിഷ്‌കരണങ്ങള്‍ വേണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വിവാഹ പ്രായം, വിവാഹ മോചന നടപടി ക്രമം, ബഹുഭാര്യാത്വം, വിവാഹ മോചനം നേടിയവര്‍ക്കുള്ള ജീവനാംശം, കുട്ടികളുടെ കൈവശാവകാശം എന്നിവയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്നാണ് അവരുടെ അഭിപ്രായം. 10 സംസ്ഥാനങ്ങളിലായ 4710 സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. ആദ്യ ഭാര്യ ഉള്ളപ്പോള്‍ തന്നെ മുസ്ലിം പുരുഷന്‍ വേറെ വിവാഹം കഴിക്കുന്നതിനെ സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനത്തോളം പേര്‍ എതിര്‍ത്തു. മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിന് പകരം നിയമപരമായ സംവിധാനം വേണമെന്ന അഭിപ്രായമാണ് 88 ശതമാനം പേരും രേഖപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്തവര്‍ വാക്കാലും ഫോണ്‍ വഴിയും എസ്എംഎസ് വഴിയും തലാക്ക് ചൊല്ലപ്പെട്ടവര്‍ ഉണ്ടെന്ന് സംഘടന പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍