UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വോട്ടഭ്യര്‍ത്ഥിച്ചു വന്ന കുമ്മനത്തിനു കൂപ്പുകൈ; നെടുമുടി വേണുവിനെയും ബിജെപിക്കാരനാക്കി

അഴിമുഖം പ്രതിനിധി

വോട്ട് ചോദിച്ചു വീട്ടിലെത്തിയ കുമ്മനം രാജശേഖരനെ കൈകൂപ്പി സ്വീകരിച്ചതിന്റെ പേരില്‍ നടന്‍ നെടുമുടി വേണുവിനെയും ബിജെപിയാക്കി! പതിവുപോലെ പടംവച്ച് പ്രചണം തുടങ്ങിയപ്പോള്‍ മുന്‍ ഇരകളെ പോലെ നെടുമുടിക്കും വിശദീകരണവുമായി രംഗത്തു വരേണ്ടി വന്നു.

കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരന്‍ വേട്ട് അഭ്യര്‍ത്ഥിച്ച് നെടുമുടി വേണുവിന്റെ വീട്ടിലെത്തിയിരുന്നു. കുമ്മനത്തെ കൈകൂപ്പി സ്വീകരിക്കുന്ന നെടുമുടിയുടെയും കുടുംബത്തിന്റെയും ചിത്രം ഉടന്‍ തന്നെ വാട്‌സ് ആപ്പിലൂടെ വൈറലായി, ഒപ്പം ഒരു അടിക്കുറുപ്പം; ഇനി വിശ്വാസം ബിജെപിയില്‍ മാത്രം… നെടുമുടി വേണു. പൃഥ്വിരാജ്, സത്യന്‍ അന്തിക്കാട്, ബാലചന്ദ്രമേനോന്‍, നീരജ് മാധവ്, ഗൗതമി നായര്‍ എന്നിവരെ ബിജെപിക്കാരാക്കിയതുപോലെ വേണുവിനെയും അദ്ദേഹം പോലപമറിയാതെ പാര്‍ട്ടി അനുഭാവിയാക്കുകയായിരുന്നു. പ്രചാരണം ശക്തമായതോടെ നെടുമുടി വേണു തന്റെ ഭാഗം വെളിപ്പെടുത്തി രംഗത്തു വന്നു. വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വോട്ട് അഭ്യര്‍ത്ഥിച്ചു വന്ന കുമ്മനം രാജശേഖരനെ സ്വീകരിച്ചുവെന്നല്ലാതെ മറ്റു വാര്‍ത്തകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും വേണു പറഞ്ഞു. സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കാന്‍ വന്നാല്‍ സ്വീകരിക്കുക സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍