UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ തമാശയും ആക്ഷേപഹാസ്യവും വേണമെന്ന് പ്രധാനമന്ത്രി

തമാശ നമ്മുടെ ജീവിതത്തിലെ സന്തോഷത്തെ വര്‍ദ്ധിപ്പിക്കും

ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ തമാശയും ആക്ഷേപഹാസ്യവും ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമശ ഏറ്റവും മികച്ച ജീവവായുവാണെന്നും അദ്ദേഹം പറഞ്ഞു. മറ്റേതൊരു ആയുധത്തേക്കാളും ശക്തി ഒരു പുഞ്ചിരിക്കോ ചിരിക്കോ ഉണ്ട്.

തമിഴ് ആക്ഷേപഹാസ്യ മാസികയായ തുഗ്ലക്കിന്റെ 47-ാമത് വാര്‍ഷികത്തെ അഭിസംബോധന ചെയ്യുകയായിരന്നു അദ്ദേഹം. ചോ രാമസ്വാമി ആരംഭിച്ച മാസികയാണ് തുഗ്ലക്ക്. ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്ഷേപഹാസ്യം കൈകാര്യം ചെയ്യാനുള്ള നല്ല കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമാശ നമ്മുടെ ജീവിതത്തിലെ സന്തോഷത്തെ വര്‍ദ്ധിപ്പിക്കും. ബന്ധങ്ങളെ മുറിക്കുന്നതിന് പകരം കൂട്ടിച്ചേര്‍ക്കലാണ് തമാശകള്‍ ചെയ്യുന്നത്. വ്യക്തികള്‍ക്കിടയില്‍, സമുദായങ്ങള്‍ക്കിടയില്‍, സമൂഹങ്ങള്‍ക്കിടയില്‍ പാലം പണിയാന്‍ അതിന് സാധിക്കുന്നു.

ഡല്‍ഹിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി ചടങ്ങില്‍ സംസാരിച്ചത്. ചോ രാമസ്വാമിക്ക് ആശംസകള്‍ അറിയിച്ച മോദി അഭിനേതാവും മാധ്യമപ്രവര്‍ത്തകനുമായ രാമസ്വാമി ആക്ഷേപഹാസ്യവും തമാശയും സൃഷ്ടിക്കുന്നതില്‍ പ്രഗല്‍ഭനാണെന്നും പറഞ്ഞു. ഒരു വാചകം കൊണ്ടോ ഒരു കാര്‍ട്ടൂണ്‍ കൊണ്ടോ ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ഗംഭീരമാണ്. തന്റെ മുമ്പില്‍ കുറേ സാധാരണക്കാര്‍ നില്‍ക്കുമ്പോള്‍ കുറച്ചുപേര്‍ തന്റെ നേരെ തോക്ക് ചൂണ്ടി നില്‍ക്കുന്നത് ചിത്രീകരിക്കുന്ന രാമസ്വാമിയുടെ ഒരു കാര്‍ട്ടൂണ്‍ ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ആരാണ് യഥാര്‍ത്ഥ ലക്ഷ്യമെന്നാണ് ആ കാര്‍ട്ടൂണ്‍ ചോദിക്കുന്നത്.

തമാശ മനുഷ്യനില്‍ സര്‍ഗാത്മക ശേഷിയുണ്ടാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു വാക്ക് പോലും നിരവധി തമാശകള്‍ സൃഷ്ടിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍