UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടികജാതിക്കാരോട് അയിത്തം കല്‍പ്പിച്ച സിപിഎം ക്ഷേത്രഭരണസമിതിക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം

പട്ടികജാതി വിഭാഗത്തോടുള്ള വിവേചനം തുല്യനീതി നിഷേധവും ഭരണഘടനാലംഘനവുമാണ്

അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ തിരുവായുധ എഴുന്നള്ളിപ്പില്‍ പട്ടിതജാതി വിഭാഗങ്ങളുടെ വീടുകള്‍ ഒഴിച്ചു നിര്‍ത്തി അയിത്തം കല്‍പ്പിച്ചിരിക്കുന്ന സിപിഎം നിലപാടിനെ അതിശക്തമായി അപലപിക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. കേരളീയ സമൂഹത്തെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് ഓടിപ്പിക്കുന്ന ഈ നിലപാട് സ്വീകരിച്ച സിപിഎം നേതൃത്വത്തിലുള്ള ക്ഷേത്രഭരണ സമിതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി കേരളം മുഴുവന്‍ ആഘോഷിക്കുകയും വാക്ഭടാനന്ദന്റെ നാട്ടില്‍ ജാതിഭൃഷ്ട് തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന നടപടിയില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം. പട്ടികജാതി വിഭാഗത്തോടുള്ള വിവേചനം തുല്യനീതി നിഷേധവും ഭരണഘടനാലംഘനവുമാണ്. ഇത്തരം നിലപാട് സ്വീകരിക്കുന്ന സിപിഎം ക്ഷേത്രഭരണ സമിതിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

വിശ്വാസ അയിത്തത്തിനെതിരെ ജെആര്‍എസ് നടത്തുന്ന അനിശ്ചിതകാല നിരാഹാരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, കെ രഞ്ജിത്ത്, പി കെ വേലായുധന്‍, എ ഒ രാമചന്ദ്രന്‍, കെ രാധാകൃഷ്ണന്‍, ബിജു എളക്കുഴി, പി എ റിതേഷ് തുടങ്ങിയവരും കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍